സിദ്ധാർഥിന്‍റെ ജിൽ ജങ് ജക്

ജിഗർതാണ്ഡ, എനക്കുൾ ഒരുവൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സിദ്ധാർഥ് നായകനായി എത്തുന്ന ജിൽ ജങ് ജക് എന്ന ചിത്രത്തിന്‍റെ ട്രെയിലർ  പുറത്തിറങ്ങി. കോമഡി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ധീരജ് വൈദിയാണ്. സിദ്ധാർഥ്, സനന്ത്, അവിനാശ്, ബാലാജി, രാധരവി എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. 

വിശാല്‍ ചന്ദ്രശേഖറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറും ആന്‍ഡ്രിയ ജെറമിയയും ഉള്‍പ്പെടെയുള്ള ഗായകരുടെ നീണ്ടനിരതന്നെ ചിത്രത്തില്‍ പാടിയിട്ടുണ്ട്. അനിരുദ്ധ് പാടിയ ഷൂട്ട് ദ കുരുവി എന്ന ഗാനം വൈറലായിരുന്നു. ഏതാകി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സിദ്ധാര്‍ഥ് തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.