Posted On
date_range Updated On
date_range മമ്മൂട്ടിയുടെ തമിഴ് ചിത്രം'പേരന്‍പി'ന്‍റെ ഫസ്റ്റ്ലുക് പോസ്റ്റർ
മമ്മൂട്ടിയുടെ തമിഴ് ചിത്രം'പേരന്‍പി'ന്‍റെ ഫസ്റ്റ്ലുക് പോസ്റ്ററെത്തി. ചിത്രത്തിൽ അഞ്ജലിയാണ് നായിക. റാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ കൊടൈക്കനാലാണ്. റാമിന്‍റെ തന്നെ തങ്കമീന്‍കളിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ സാധനയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. 1990ല്‍ കെ.മധു സംവിധാനം ചെയ്ത മൗനം സമ്മതം എന്ന ക്രൈം ത്രില്ലറിലൂടെയാണ് മമ്മൂട്ടി തമിഴില്‍ അരങ്ങേറുന്നത്. പിന്നീട് ക. ബാലചന്ദ്രറിന്‍റെ അഴകന്‍, രജനികാന്തിനൊപ്പം മണിരത്‌നത്തിന്‍റെ ദളപതി, ലിംഗുസ്വാമിയുടെ ആനന്ദം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
Peranbu
Posted by Mammootty on Friday, January 15, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.