‘ബാഹുബലി-2’ന്‍റെ റിലീസ് 2017 ഏപ്രിൽ 28ന്

റെക്കോഡുകള്‍ സൃഷ്ടിച്ച ബഹുഭാഷാ ചലച്ചിത്രം ‘ബാഹുബലി’യുടെ രണ്ടാം ഭാഗം ‘ബാഹുബലി ദ് കൺക്ലൂഷ’ന്‍റെ റിലീസ് അടുത്ത വർഷം ഏപ്രിൽ 28ന്. ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ അറിയിക്കുന്ന ഒൗദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് നിർമാതാക്കൾ ‘ബാഹുബലി-2’ന്‍റെ റിലീസ് വിവരങ്ങൾ പുറത്തുവിട്ടത്.

ബാഹുബലിയെ കട്ടപ്പ കൊലപ്പെടുത്തുന്നതോടെ ആണ്  ‘ബാഹുബലി’ ഒന്നാം ഭാഗം അവസാനിക്കുന്നത്. കട്ടപ്പ എന്തിന് കൊലപ്പെടുത്തി എന്നതാണ് ‘ബാഹുബലി-2’ സംവിധായകൻ എസ്.എസ് രാജമൗലി പറയുന്നത്.

ഏറ്റവും കൂടുതല്‍ പണം മുടക്കി നിര്‍മിച്ച ചിത്രമെന്നത് അടക്കം നിരവധി  റെക്കോഡുകള്‍ സൃഷ്ടിച്ച ‘ബാഹുബലി’യുടെ ഒന്നാം ഭാഗം ബോക്സോഫീസിൽ വൻ ഹിറ്റായിരുന്നു.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.