'കുക്കൂ'വിന് ശേഷം രാജു മുരുഗന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'ജോക്കറി'ന്‍റെ ട്രൈലര്‍ പുറത്തിറങ്ങി.
വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നവരെ കോമാളിയായി കാണുന്ന സമൂഹത്തെയാണ് ചിത്രത്തില്‍ ചിത്രീകരിക്കുന്നതെന്നും അതുകൊണ്ടാണ് ചിത്രത്തിന് ജോക്കര്‍ എന്ന് പേര് നല്‍കിയതെന്നും രാജു മുരുഗന്‍ വ്യക്തമാക്കി.
ഗുരു സോമസുന്ദരം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ പുതുമുഖങ്ങളായ രമ്യാ പാണ്ഡ്യനും ഗായത്രി കൃഷ്ണയുമാണ് നായികാ വേഷത്തിലെത്തുന്നത്. യുഗ ഭാരതിയുടെയും രമേഷ് വൈദ്യയുടെയും വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സീന്‍ റോള്‍ദാനാണ്. ചെഴിയാനാണ് ജോക്കറിന്‍റെ ഛായാഗ്രാഹകന്‍. ഡ്രീം വാരിയര്‍ പികച്ചേഴ്‌സിന്റെ ബാനറില്‍ എസ്.ആര്‍ പ്രകാശ് ബാബുവും എസ്.ആര്‍ പ്രഭുവുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.