ഉലക നായകന്‍റെ 'തൂങ്കാവനം' നവംബര്‍ 10 നെത്തും

ഉലക നായകന്‍ കമല്‍ഹാസന്‍റെ പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം തൂങ്കാവനം ദീപാവലിക്ക് തിയേറ്ററില്‍ എത്തും. തമിഴിലും തെലുങ്കിലും നിര്‍മ്മിച്ച ചിത്രം രാജേഷ്. എം. സെല്‍വയാണ് സംവിധാനം ചെയ്തിരിക്കുന്നത്. തൃഷയാണ് നായിക. 'മന്മഥന്‍ അമ്പി'നുശേഷം ഇവര്‍ വീണ്ടും ഒിന്നിക്കുന്ന ചിത്രത്തില്‍ പ്രകാശ് രാജും പ്രധാനവേഷത്തിലെത്തുന്നു. ആശാ ശരത്തും ചിത്രത്തിലുണ്ട്. പാപനാസത്തിനുശേഷം കമലിനോടൊത്തുള്ള ആശാ ശരത്തിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണിത്. ചെൈന്ന, ഹൈദരാബാദ് എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകൾ.


കിഷോര്‍, സമ്പത്ത് രാജ്, യോഗീസേതു, മധുശാലിനി, ഉമാ റിയാസ്ഖാന്‍, ജഗന്‍, സന്താനഭാരതി, ഗുരു സോമസുന്ദരന്‍ എിവരാണ് മറ്റു താരങ്ങള്‍.
രാജ്കമല്‍ ഇന്റര്‍ നാഷണല്‍ ഫിലിംസിന്റെ ബാനറില്‍ കമല്‍ഹാസന്‍, എസ്. ചന്ദ്രഹാസന്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേർന്നാണ് നിര്‍മാണം. കഥ ഫ്രെഡ്രിക് ജാര്‍ഡിന്‍, നിക്കോളാസ് സാഡ. തിരക്കഥ കമല്‍ഹാസന്‍, ക്യാമറ സനു വര്‍ഗ്ഗീസ്, എഡിറ്റിങ്ങ് ഷാന്‍ മുഹമ്മദ്, സംഗീതം ജിബ്രാന്‍. സിനിമാക്‌സ് ത്രൂ സ്‌നേഹം മൂവീസ്, സ്‌കൈ റിലീസ് എിവര്‍ ചേര്‍ാണ് ദീപാവലി ദിനമായ നവംബര്‍ 10 ന്  ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്. ഫ്രഞ്ച് സ്റ്റണ്ട് കൊറിയോഗ്രാഫര്‍മാരായ ഗില്ലീസ് കോസീല്‍, സില്‍വെയ്ന്‍ ഗാബറ്റ്, വെര്‍ജിന്‍ അര്‍നോഡ് എന്നിവരാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിലുള്ളത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.