Posted On
date_range Updated On
date_range 'ഭാസ്കർ ദ റാസ്കലി'ന്‍റെ റീമേക്കിൽ അജിത് ഇല്ല -സിദ്ദിഖ്
മമ്മൂട്ടിയും നയൻതാരയും ഒന്നിച്ച 'ഭാസ്കർ ദ റാസ്കലി'ന്‍റെ തമിഴ് റീമേക്കിൽ താരമായെത്തുന്നത് തല അജിത്താണെന്ന റിപ്പോർട്ടിനെ തള്ളി സംവിധായകൻ സിദ്ദീഖ്. ചിത്രത്തിന് വേണ്ടി ഇതുവരെ അജിത്തിനെ സമീപിച്ചിട്ടില്ലെന്നും എന്നാൽ ചിത്രം അടുത്തവർഷം റീമേക്ക് ചെയ്യുമെന്നും സിദ്ദീഖ് അറിയിച്ചു. ലാൽ തിരക്കഥയെഴുതിയ ദിലീപ് അഭിനയിക്കുന്ന സിദ്ദീഖിന്‍റെ പുതിയ ചിത്രം 'കിങ് ലിയറി'ന് ശേഷമായിരിക്കും റീമേക്ക് തുടങ്ങുക. കിങ് ലിയറിന്‍റെ ചിത്രീകരണം കൊച്ചിയിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.