ചെന്നൈ: തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ സൗത് ഇന്ത്യന്‍ ഫിലിം ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ ഭാരവാഹി തെരഞ്ഞെടുപ്പ് കോടതി കയറുന്നു. നടപടി പാലിക്കാതെ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതും അസോസിയേഷന്‍െറ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ സ്വകാര്യ കമ്പനികളുമായി ചേര്‍ന്ന് മള്‍ട്ടിപ്ളക്സ് നിര്‍മിക്കാന്‍ കരാറിലേര്‍പ്പെട്ടതുമാണ് വിവാദത്തിന് തിരികൊളുത്തിയത്. തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന ഹരജി മദ്രാസ് ഹൈകോടതി തള്ളി.
അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ഈമാസം അഞ്ചിന് പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്മാരായ നാസറും വിശാലുമാണ് ഹരജി നല്‍കിയത്. എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ അസോസിയേഷനോട് കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് കെ. രവിചന്ദ്രബാബുവാണ് ഹരജി പരിഗണിക്കുന്നത്.
ചലച്ചിത്ര മേഖലയിലെ പൊതുഅവധി ദിവസമായ രണ്ടാം ശനിയാഴ്ച തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം. മറ്റു ദിവസങ്ങളില്‍ ചിത്രീകരണവുമായി ബന്ധപ്പെട്ട് താരങ്ങള്‍ തിരക്കിലായിരിക്കും. പലര്‍ക്കും വോട്ടിങ്ങിന് എത്താനാകില്ല. വോട്ടവകാശമുള്ള അംഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. മുന്നൊരുക്കം നടത്താതെയാണ് തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. റിട്ട. ഹൈകോടതി ജഡ്ജിയെ നിരീക്ഷകനായി നിയമിക്കണമെന്നും നാസറും വിശാലും ഹരജിയില്‍ ആവശ്യപ്പെട്ടു. കേസ് 22ന് വീണ്ടും പരിഗണിക്കും.
സംഘടനാ പ്രസിഡന്‍റായ നടന്‍ ശരത്കുമാറിന്‍െറ ഒൗദ്യോഗിക പക്ഷത്തിനെതിരെ വിശാലിന്‍െറ നേതൃത്വത്തില്‍ മറ്റൊരു പാനല്‍ മത്സരരംഗത്തുണ്ടാകും. സംഘടനയുടെ ഭൂമിയില്‍ സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് മള്‍ട്ടിപ്ളക്സ് നിര്‍മിക്കാനുള്ള ശരത്കുമാറിന്‍െറ നീക്കമാണ് വിശാലുമായുള്ള ഭിന്നിപ്പിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.