ജിത്തു ജോസഫിന്‍െറ മെഗാ ഹിറ്റ് 'ദൃശ്യ'ത്തിന്‍െറ തമിഴ് റീമേക്ക് ചിത്രമായ 'പാപനാശ'ത്തിന്‍െറ രണ്ടാമത്തെ ട്രൈലര്‍ പുറത്തിറങ്ങി. ജിത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്‍െറ വോഷത്തിലത്തെുന്നത് ഉലകനായകന്‍ കമലഹാസനാണ്. ഗൗതമിയാണ് മീനയുടെ വേഷം കൈകാര്യം ചെയ്തത്. കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച വേഷത്തില്‍ കലാഭവന്‍ മണിയത്തെുന്നു. എസ്തര്‍ മകളായി തന്നെ എത്തുമ്പോള്‍ അന്‍സിബയുടെ വേഷത്തില്‍ നിവേദിത അഭിനയിക്കുന്നു. ആശ ശരത്ത് തന്നെയാണ് പൊലീസ് കമ്മീഷണറെ അവതരിപ്പിക്കുന്നത്. ആശയുടെ ഭര്‍ത്താവിന്‍റെ വേഷത്തില്‍ ആനന്ദ് മഹാദേവന്‍ അഭിനയിക്കുന്നു. ദൃശ്യത്തിന്‍റെ തെലുങ്ക്, കന്നഡ പതിപ്പുകള്‍ വന്‍വിജയമായിരുന്നു. അജയ് ദേവ്ഗണ്‍ നായകനായത്തെുന്ന ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മോഹന്‍ലാലിന്‍െറ മകന്‍ പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്‍െറ അസിസ്റ്റന്‍റ് ഡയറക്ടറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.