ഹൈദരാബാദ്: ഏറ്റവും കൂടുതല്‍ പണം മുടക്കി നിര്‍മിച്ച ചിത്രമെന്നതടക്കം നിരവധി റെക്കോഡുകള്‍ സൃഷ്ടിച്ച ബഹുഭാഷാ ചലച്ചിത്രം ‘ബാഹുബലി’യുടെ കലക്ഷന്‍ 25 ദിവസത്തിനകം 500 കോടി പിന്നിട്ടു. റിലീസ് ചെയ്ത് നാലാം വാരവും വിവിധ രാജ്യങ്ങളിലെ രണ്ടായിരത്തിലേറെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന ബാഹുബലി തിങ്കളാഴ്ചയാണ് 500 കോടിയെന്ന അപൂര്‍വ നേട്ടത്തിലത്തെിയത്.
യാഷ് രാജ് ഫിലിംസിന്‍െറ ധൂം^3 (2013), രാജ്കുമാര്‍ ഹിരാനിയുടെ പി.കെ എന്നിവയാണ് ഇതിനുമുമ്പ് 500 കോടിയിലധികം കലക്ഷന്‍ നേടിയിട്ടുള്ളത്. എന്നാല്‍, ചരിത്രത്തിലാദ്യമായാണ് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയ ചിത്രം ഇത്രയേറെ നേട്ടമുണ്ടാക്കുന്നതെന്ന് ഫോബ്സ് മാഗസിന്‍ വിലയിരുത്തി. തെലുങ്കില്‍ തയാറാക്കിയ ബാഹുബലിയുടെ തമിഴ്, ഹിന്ദി, മലയാളം പതിപ്പുകളാണ് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ ഹിന്ദി പതിപ്പ് മാത്രം 103 കോടി നേടി. ഷാറൂഖ് ഖാന്‍ അടക്കമുള്ള താരങ്ങള്‍ ട്വിറ്ററിലൂടെ ബാഹുബലിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് അപൂര്‍വ നേട്ടത്തില്‍ അഭിനന്ദനം അറിയിച്ചു.
അതേസമയം, പ്രദര്‍ശനം നാലാം വാരത്തിലേക്ക് കടക്കുന്ന ഹിന്ദി ചിത്രം ‘ബജ്റംഗി ഭായിജാന്‍’ 300 കോടിയിലേക്ക് അടുക്കുകയാണ്. യു.എ.ഇയില്‍ മാത്രം 7.75 മില്യണ്‍ ഡോളറാണ് ഈ സല്‍മാന്‍ ഖാന്‍ ചിത്രം നേടിയത്. മലയാളത്തില്‍ തരംഗം സൃഷ്ടിച്ച ‘ദൃശ്യ’ത്തിന്‍െറ ഹിന്ദി പതിപ്പും അഞ്ചു ദിവസംകൊണ്ട് 34.08 കോടി കലക്ഷന്‍ നേടി തിയറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. നിഷികാന്ത് കാമത്ത് സംവിധാനം ചെയ്ത ഹിന്ദി പതിപ്പ് ജൂലൈ 31നാണ് തിയറ്ററുകളിലത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.