Posted On
date_range Updated On
date_range ചിട്ടി റോബോട്ടായി വീണ്ടും രജനി; 2.0യുടെ കിടിലൻ ട്രെയിലറെത്തി
മെഗാ ബ്ലോക്ബസ്റ്ററായ എന്തിരന് ശേഷം സൂപ്പർസ്റ്റാർ രജനീകാന്തും ശങ്കറും ഒന്നിക്കുന്ന 2.0 എന്ന ചിത്രത്തിെൻറ ട്രെയിലർ എത്തി. എന്തിരെൻറ രണ്ടാം ഭാഗമായി ഇറങ്ങുന്ന 2.0യിൽ അക്ഷയ് കുമാറാണ് പ്രതിനായകനായി എത്തുന്നത്. കണ്ണഞ്ചിപ്പിക്കുന്ന ഗ്രാഫിക്സോടെ എത്തുന്ന ചിത്രം 10000ത്തോളം തിയറ്ററുകളിലായിരിക്കും റിലീസ് ചെയ്യുക.
450 കോടിയോളം മുടക്കിയെടുക്കുന്ന ചിത്രത്തിൽ എമി ജാക്സണാണ് നായിക. റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈൻ ചെയ്ത ചിത്രത്തിന് സംഗീതം നൽകുന്നത് എ.ആർ റഹ്മാനാണ്. തമിഴ്, ഹിന്ദി, തെലുഗു ഭാഷകളിലായിരിക്കും ഇന്ത്യയാകമാനം ചിത്രം തിയറ്ററുകളിൽ എത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.