‘മറഞ്ഞത്​ ജ്യേഷ്​ഠത്തിയ​ുടെ സാന്നിധ്യം’ 

ശ്രീദേവിയെ കുറിച്ച് ആദ്യമായി കേള്‍ക്കുന്നതും അറിയുന്നതും പുണെ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന കാലത്താണ്. അവര്‍ ഇൻസ്​റ്റിറ്റ്യൂട്ടിലെ എ​​​െൻറ സീനിയറി​​​െൻറ ആദ്യ സിനിമയില്‍ അഭിനയിക്കുന്നുവെന്നറിഞ്ഞപ്പോഴായിരുന്നു അത്. മുമ്പ് സിനിമകള്‍ കണ്ടിട്ടുണ്ടെങ്കിലും ഒരു അടുപ്പം തോന്നിയത് ഇതോടെയാണ്. 

ബോളിവുഡിലെ ആദ്യ കാലത്ത് ബോണി കപുറുമായി സിനിമ ചെയ്തിരുന്നു. അന്നാണ് ബോണിയുടെ കുടുംബവുമായി അടുക്കുന്നത്. പിന്നീട്, അനില്‍ കപുറിനൊപ്പവും പ്രവര്‍ത്തിച്ചു. ഇംഗ്ലീഷ് വിംഗ്ലീഷ് സിനിമയിലാണ് ശ്രീദേവിയുമായി ഒരുമിച്ച് ജോലിചെയ്യുന്നതും അടുത്തറിയുന്നതും. അതവരുടെ തിരിച്ചുവരവ് സിനിമയായിരുന്നു. ഇംഗ്ലീഷ് പഠിക്കാന്‍ ശ്രമിക്കുന്ന പുണയിലെ വീട്ടമ്മയായിട്ടാണ് അവരുടെ വേഷം. ഹിന്ദി സംസാരിക്കാന്‍ അവർക്ക്​ പേടിയായിരുന്നു. അബദ്ധമാകുമോ എന്ന പേടി. ‘മുംബൈ നഗരത്തില്‍ എത്രനാളായി കഴിയുന്നു. സംസാരിച്ച്​ പരിചയമുള്ളതല്ലേ ’ എന്നു ധൈര്യം നൽകി. അപ്പോള്‍ പേടിക്കേണ്ട അല്ലേ എന്നവര്‍ സമാധാനിച്ചു.  എന്നാല്‍, വീണ്ടും പ്രശ്നം. ത​​​െൻറ ശബ്​ദത്തിലെ വിറയല്‍ എന്തുചെയ്യും. അതും പ്രശ്നമല്ല. ഇംഗ്ലീഷ് സംസാരിക്കാന്‍ ആഗ്രഹിക്കുന്ന വീട്ടമ്മയല്ലേ. ശബ്​ദത്തില്‍ വിറയല്‍ വന്നോട്ടെ. അത് സ്വാഭാവികമാണെന്ന് കേട്ടതും അവര്‍ക്ക് ആശ്വാസമായി. ഉടന്‍ കൈ വാരിപ്പിടിച്ച് സത്യമാണോ എന്ന്​ ചോദിച്ചു, തിളങ്ങുന്ന കണ്ണുകളോടെ.  എന്നാല്‍, ഞാനത് ചെയ്തോളാമെന്ന് അവര്‍ പറഞ്ഞു. 

ഇതെനിക്ക് പുതിയ അനുഭവമായിരുന്നു. ടെക്നീഷ്യനായ ത​​​െൻറ അഭിപ്രായം കേള്‍ക്കുകയും അതംഗീകരിക്കുകയും ചെയ്തു  അവര്‍. ത​​​െൻറ കഥാപാത്രത്തിനും ഒപ്പമുള്ള കലാ, സാങ്കേതിക പ്രവര്‍ത്തകര്‍ക്കും പൂര്‍ണമായി സമര്‍പ്പിക്കുന്ന ഒരു തലമുറയില്‍നിന്നാണ് അവരുടെ വരവ്. ഒരമ്മയുടെയോ ജ്യേഷ്ഠത്തിയുടെയോ സാന്നിധ്യമായിരുന്നു  അവര്‍. ശ്രീദേവിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ്​ എങ്ങനെ സ്വീകരിക്കപ്പെടുമെന്നതില്‍ ഏറെ ആശങ്ക അനുഭവിച്ചത് ബോണി കപുറാണ്. 

ഇംഗ്ലീഷ്​ വിംഗ്ലീഷ്​ സിനിമയുടെ പ്രീമിയര്‍ ഷോ നടക്കുമ്പോള്‍ അതിഥികളെ തിയറ്ററി​​​െൻറ  കവാടത്തില്‍നിന്ന് സ്വീകരിക്കുന്ന ബോണിയുടെയും ശ്രീദേവിയുടെയും ചിത്രമാണ് മനസ്സിലേക്ക് കടന്നുവരുന്നത്. ഞാന്‍ കയറിവരുമ്പോള്‍ നിങ്ങള്‍ എന്നെ രക്ഷിച്ചു കേ​േട്ടാ എന്ന് പറഞ്ഞ് എ​​​െൻറ കൈ അവര്‍ വാരിപ്പിടിച്ചു. പോകരുത് അടുത്ത് നില്‍ക്ക് എനിക്ക് സമാധാനമാകട്ടെ എന്നവര്‍ പിടിച്ചു നിറുത്തി. എ​​​െൻറ ശബ്​ദം  കൃത്യമായി നിങ്ങള്‍ ചെയ്തെടുത്തു എന്നവര്‍ തുറന്നുപറഞ്ഞു. നൂറുകണക്കിന് സിനിമകളില്‍ തിളങ്ങിയവരാണ്  അവര്‍. ഒരിടവേളക്കുശേഷം തിരിച്ചുവരുമ്പോള്‍ ആദ്യ സിനിമയില്‍ അഭിനയിച്ചതുപോലുള്ള പരിഭ്രമവും ആകുലതകളുമാണ് അവരില്‍ കാണാനായത്. 

ഇതിനിടയിലാണ്, എ​​​െൻറ സിനിമയില്‍ അമിതാഭ്ബച്ചനും ശ്രീദേവിയും വരുന്നെന്ന് വാര്‍ത്ത പരന്നത്. സത്യമായിരുന്നില്ല അത്. ഞാനവരെ വിളിച്ച് വാര്‍ത്തക്കു പിന്നില്‍ ഞാനല്ലെന്ന് പറഞ്ഞു.  എന്നാല്‍, അത്തരമൊരു സിനിമ ആഗ്രഹിക്കുന്നുണ്ടെന്നും ഞാന്‍ പറഞ്ഞു. ഈ രംഗത്ത് ഇതെല്ലാം സ്വാഭാവികമെന്ന ആശ്വാസമാണ് അവര്‍ അപ്പോള്‍ പകര്‍ന്നുതന്നത്. എപ്പോഴും ചിരിയും കുട്ടികളുടെ നിഷ്കളങ്കതയുമുള്ള ശ്രീദേവി ഇന്ത്യന്‍ സിനിമയെ സ്നേഹിക്കുന്ന ലോകത്തിലെ ആരുടെയും ഓര്‍മകളില്‍ മരണമില്ലാതെ ജീവിക്കും. അവരുടെ അകാലവിയോഗം തീരാനഷ്​ടമാണ്.

Tags:    
News Summary - sridevi-rasul pookutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.