വിവാഹിതയാകാൻ​ ദുൽഖർ നിർബന്ധിച്ചിരുന്നു -നിത്യ മേനോൻ

ബാംഗ്ലൂർ ഡെയ്​സ്​, ഒ​.കെ കൺമണി, 100 ഡേയ്​സ്​ ഓഫ്​ ലൗ...ദുൽഖർ സൽമാനും നിത്യ മേനോനും പ്രേക്ഷകർക്ക്​ ഇഷ്​ട​ പ്രണയജോഡികളായി മാറിയത്​ ഈ സിനിമകൾ കണ്ടാണ്​. ഇപ്പോഴിതാ നിത്യ തന്നെ ആ രഹസ്യം വെളിപ്പെടുത്തുകയാണ്​. താൻ വിവാഹം കഴിക്കാത്തതിൽ ദുൽഖർ വിഷമിച്ചിരുന്നെന്നും ഒരു വിവാഹത്തിനായി തന്നെ നിർബന്ധിച്ചിരുന്നെന്നുമാണ്​ നിത്യ പറയുന്നത്​.

നിത്യയുടെ വാക്കുകൾ. ‘ദുൽഖർ സമ്പൂർണ്ണമായും ഒരു ഫാമിലി മാനാണ്​. വിവാഹം എങ്ങിനെയാണ്​ ത​​​െൻറ ജീവിതത്തെ മാറ്റിമറിച്ചതെന്ന്​ അദ്ദേഹം എപ്പോഴും പറയാറുണ്ട്​. എന്നേയും വിവാഹം കഴിക്കാൻ ദുൽഖർ എപ്പോഴും നിർബന്ധിക്കാറുണ്ടായിരുന്നു’ ‘സിനിമയിൽ ഞങ്ങളുടെ പൊരുത്തം എങ്ങിനെയൊ സംഭവിച്ചതാണ്​. അഭിനയിക്കു​േമ്പാൾ ഞങ്ങളതത്ര കാര്യമാക്കിയിരുന്നില്ല. എന്നാൽ സ്​ക്രീനിൽ കാണു​േമ്പാൾ ഇ​െതങ്ങിനെ ഇത്ര നന്നായെന്ന്​ ഞങ്ങൾ ആലോചിക്കാറുണ്ട്​’-നിത്യ കൂട്ടിച്ചേർത്തു. 


ഒ.കെ കൺമണിയിലാണ്​ തനിക്ക്​ ഏറെ സ്വാതന്ത്ര്യത്തോടെ പ്രവത്തിക്കാനായതെന്നും സംവിധായകൻ മണിരത്​നത്തി​​​െൻറ രീതികൾ തനിക്കേറെ ഇണങ്ങുന്നതായിരുന്നെന്നും അവർ പറഞ്ഞ​ു. 

News Summary - Nithya Menen opens up about Dulquer Salmaan and reveals he tried to convince her to get married

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.