തിരുവനന്തപുരം: ചലച്ചിത്രോത്സവത്തിനോടനുബന്ധിച്ച് സ്ത്രീ സിനിമ പ്രവര്‍ത്തകര്‍ക്കായുള്ള ശില്പശാലക്ക് ചൊവ്വാഴ്ച തുടക്കം. രാവിലെ 10ന് അപ്പോളോ ഡിമോറയില്‍ സംവിധായിക അരുണാ രാജെ ഉദ്ഘാടനം ചെയ്യും. തിരക്കഥ രചന, ഫണ്ട് ശേഖരണം, സിനിമയിലെ ഡിജിറ്റല്‍ സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങള്‍ ശിൽപശാല ചര്‍ച്ച ചെയ്യും.
ഡോക്യുമെൻററി സംവിധായിക ഉര്‍മി ജവേക്കര്‍, ജൂഡി ഗ്ലാഡ്സ്റ്റണ്, മലയാളി സംവിധായകരായ ഗീതു മോഹന്‍ദാസ്, വിധു വിൻസെൻറ്, സഞ്ജയ് റാം, അന്‍ഷുലിത ദുബെ, അപൂർവ തുടങ്ങിയവര്‍ പങ്കെടുക്കും. ശില്പശാലയുടെ രണ്ടാം ദിവസമായ ബുധനാഴ്ച സംവിധായിക അനൂപ് സിങ്, അമിത് മസുര്‍ക്കര്‍, അലസാണ്ട്ര സ്പെഷാലെ, ജൂറി ചെയര്മാന് മാര്‍കോ മുള്ളര്‍, റിമ ദാസ് തുടങ്ങിയവര്‍ പങ്കെടുക്കും. ഓപണ്‍ ഫോറവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.