Posted On
date_range Updated On
date_range അമ്മയുടേത് സ്ത്രീവിരുദ്ധ നിലപാടെന്ന് വി.എസ്
തിരുവനന്തപുരം: സിനിമാ സംഘടനയായ അമ്മയെ വിമര്‍ശിച്ച് ഭരണ പരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. നടി അക്രമിക്കപ്പെട്ട കേസിൽ അമ്മയുടേത് സ്ത്രീവിരുദ്ധ നിലപാടാണ്. ഇത് തെറ്റാണ്. കേസ് പൊലീസ് കൈകാര്യം ചെയ്ത രീതി ശരിയല്ലെന്നും വി.എസ് കുറ്റപ്പെടുത്തി.
സി.പി.എം നേതാക്കളായ എം.എ ബേബിയും പി.കെ. ശ്രീമതി എം.പിയും നേരത്തെ അമ്മയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ‘അഭിനയം തൊഴിലാക്കിയവരുടെ സംഘടനയാണ് അമ്മ’യെന്ന് നടൻ ജോയ് മാത്യു ഫേസ് ബുക്ക് പോസ്റ്റിൽ പരിഹസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.