മുംബൈ: വ്യവസായിക്കെതിരെ പീഡനത്തിന് പരാതി നൽകിയ മുതിർന്ന ബോളിവുഡ് നടിയുടെ പരാതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. വ്യവസായി സർഫ്രാസിനെ കുറിച്ച് പൊലീസിൽ മൊഴി നൽകിയതിന് ശേഷം വീട്ടിലെത്തിയപ്പോൾ ഇയാൾ തന്നെ പിന്തുടർന്നെത്തി പീഡിപ്പിച്ചെന്നാണ് പുതിയ വിവരം. ശുചിമുറി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടിനകത്ത് കയറിയ വ്യവസായി തന്നെ പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. ഇവരെ മാത്രമല്ല, നിരവധി സ്ത്രീകളെ സർഫ്രാസ് വഞ്ചിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്.
നേരത്തെ, സർഫ്രാസിനെതിരെ വഞ്ചന കുറ്റത്തിന് കേസ് നൽകുകയും സർഫ്രാസിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസിൽ മൊഴി രേഖപ്പെടുത്തുന്നതിനാണ് സർഫ്രാസിന്‍റെ സുഹൃത്തായിരുന്ന നടിയിൽ നിന്ന് പൊലീസ് മൊഴിയെടുത്തത്. ഇയാൾക്കെതിരെ പൊലീസിൽ മൊഴി നൽകിയതിനാണ് തന്നെ പീഡിപ്പിച്ചതെന്നും നടി പരാതിയിൽ പറയുന്നു.
മുംബൈയിലെ ജുഹു പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇയാളുമായുള്ള ബന്ധം നടി അവസാനിപ്പിച്ചിരുന്നു. എന്നിട്ടും ഫോണ്‍ വിളിച്ചും മറ്റും നിരന്തരം ശല്യം ചെയ്യുന്നുവെന്നും പരാതിയിലുണ്ട്.
സ്ത്രീയുടെ അന്തസ്സിനെ അപമാനിക്കല്‍, പിന്തുടര്‍ന്ന് ശല്യപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി വ്യവസായിക്കെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.