116 എം.എൽ.എമാരുണ്ട്; സർക്കാർ രൂപീകരിക്കണമെന്ന് റിസോർട്ട് ഉടമയും അവകാശപ്പെട്ടു -പ്രകാശ് രാജ് 

ബംഗളൂരു: കർണാടകയിൽ രാഷ്ട്രീയ നാടകം തുടരുന്നതിനിടെ പരിഹാസവുമായി നടൻ പ്രകാശ് രാജ്. ഹോളിഡേ റിസോർട്ട് മാനേജർ ഗവർണറെ കണ്ടെന്നും തന്നോടൊപ്പം 116 എം.എൽ.എമാരുള്ളതിനാൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിക്കുകയും ചെയ്തുവെന്നാണ് പ്രകാശ് രാജിന്‍റെ ട്വീറ്റ്. 

ട്വിറ്റിന്‍റെ പൂർണരൂപം: 
കർണാടക ബ്രേക്കിങ് ന്യൂസ്... ഹോളിഡേ റിസോർട്ട് മാനേജർമാർ ഗവർണറെ കണ്ടു. 116 എം.എൽ.എമാർ അവരുടെ കൈവശമുള്ളതിനാൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചു. കളി ഇപ്പോൾ തുറന്നിരിക്കുകയാണ്. എല്ലാവരും രാഷ്ട്രീയത്തിൽ ശരണം പ്രാപിക്കുകയാണ്​.

Tags:    
News Summary - Twitterati troll Prakash Raj, on Karnataka political Drama-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.