Posted On
date_range Updated On
date_range നദീബന്ധനം: കർഷകർക്ക് രജനികാന്തിെൻറ പിന്തുണ
ചെന്നൈ: നദികളെ തമ്മിൽ ബന്ധിപ്പിക്കണെമന്ന തമിഴ് കർഷകരുടെ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് നടൻ രജനികാന്ത്. ഇക്കാര്യമുന്നയിച്ച് കർഷകസമര നേതാവ് പി. അയ്യാക്കണ്ണെൻറ നേതൃത്വത്തിലുള്ള 16 അംഗ കർഷക സംഘം രജനികാന്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ രാഷ്ട്രീയ പ്രവേശനത്തിെൻറ സൂചനകൾ രജനികാന്ത് നൽകിയിരുന്നു. ഇൗ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച.
നദീസംയോജനം സംബന്ധിച്ചുള്ള ഹരജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽപെടുത്തുമെന്നറിയിച്ച രജനികാന്ത്, ഇതിലേക്കായി ഒരു കോടി രൂപ വാഗ്ദാനം ചെയ്തു. മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി എന്നീ നദികൾ ബന്ധിപ്പിക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് കൂടിക്കാഴ്ചക്കുശേഷം അയ്യാക്കണ്ണ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.