സുശാന്തുമായി വിവാഹത്തിനുള്ള തയാറെടുപ്പിലായിരുന്നുവെന്ന് നടി റിയ
മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത്തുമായി നവംബറിൽ വിവാഹിതയാകാൻ തീരുമാനിച്ചിരുന്നതായും വിവാഹ ശേഷം കഴിയാൻ ഇരുവരും ചേർന്ന് ഫ്ലാറ്റ് വാങ്ങാനുള്ള ശ്രമത്തിലായിരുന്നുവെന്നും നടിയും സുഹൃത്തുമായ റിയ ചക്രബർത്തി. സുശാന്തിെൻറ ആത്മഹത്യക്ക് പിന്നാലെ ബാന്ദ്ര പൊലീസിൽ നൽകിയ മൊഴിയിലാണ് വെളിപ്പെടുത്തൽ.
ലോക്ഡൗൺ കാലത്ത് സുശാന്തിനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. എന്നാൽ, വഴക്കിട്ട് ദിവസങ്ങൾക്ക് മുമ്പ് സുശാന്തിന്റെ ഫ്ലാറ്റ് വിട്ടു. എങ്കിലും ഫോൺവിളിയും ചാറ്റുമായി ബന്ധം നിലനിന്നിരുന്നു. വിഷാദ രോഗ ചികിത്സയിലായ സുശാന്ത് മരുന്ന് കൃത്യമായി കഴിച്ചിരുന്നില്ല. പകരം യോഗയും ധ്യാനവുമാണ് ചെയ്തിരുന്നത്. ഫ്ലാറ്റ്വിട്ട് പോകുമ്പോൾ സുശാന്തിന്റെ അവസ്ഥ മോശമായിരുന്നു. അതിനാൽ കൂടെചെന്ന് നിൽക്കണമെന്ന് അദ്ദേഹത്തിന്റെ സഹോദരിയെ അറിയിച്ചിരുന്നു.
അടുത്ത വർഷം വരെയുള്ള കരാറുകൾ സുശാന്തിന് ലഭിച്ചിരുന്നതായും റിയ പറഞ്ഞു. മരിക്കുന്നതിന് െതാട്ടുമുമ്പത്തെ രാത്രി റിയയെയാണ് സുശാന്ത് അവസാനമായി വിളിച്ചതെന്നും ഫോണെടുത്തില്ലെന്നും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.