Posted On
date_range Updated On
date_range വാഹനനികുതി വെട്ടിപ്പ് കേസ്: സുരേഷ് ഗോപിയുടെ അറസ്റ്റ് മൂന്നാഴ്ചത്തേക്ക് തടഞ്ഞു
കൊച്ചി: വാഹനനികുതി വെട്ടിപ്പ് കേസില്‍ എം.പിയും നടനുമായ സുരേഷ് ഗോപിയുടെ അറസ്റ്റ് ഹൈക്കോടതി മൂന്ന് ആഴ്ചത്തേക്ക് തടഞ്ഞു. പോണ്ടിച്ചേരിയിൽ ആഡംബര കാർ രജിസ്ട്രേഷൻ നടത്താൻ വ്യാജരേഖയുണ്ടാക്കിയെന്നാണ് സുരേഷ്ഗോപിക്കെതിരെയുള്ള കേസ്.
സുരേഷ് ഗോപിയോട് 21ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് ഉത്തരവുണ്ട്. ഇതിന് ശേഷം മജിസ്ട്രേറ്റ് കോടതി അദ്ദേഹം സമർപിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും ഹൈേകാടതി നിർദ്ദേശിച്ചു. ആവശ്യമെങ്കില്‍ നോട്ടീസ് നല്‍കി വിളിപ്പിക്കാം.
സുരേഷ് ഗോപിയുടെ ആഡംബര കാർ റജിസ്റ്റർ ചെയ്തത് പുതുച്ചേരിയിലാണ്. ഇതിനെതിരെ ഉയർന്ന ആരോപണങ്ങൾ മൂലം വാഹന റജിസ്ട്രേഷൻ സംബന്ധിച്ച രേഖകൾ നൽകാൻ മോട്ടോർ വാഹന വകുപ്പ് അദ്ദേഹത്തോട് ഉത്തരവിട്ടിരുന്നു. പരിശോധനയിൽ രേഖകളിൽ അപാകത കണ്ടതോടെയാണ് കേസെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.