പ്രേക്ഷകരെ ഭരിച്ചാൽ അവർ കടുത്ത തീരുമാനങ്ങളെടുക്കും; പ്രേക്ഷകരോടൊപ്പം -പ്രതാപ് പോത്തൻ

പ്രേക്ഷകർക്ക് പിന്തുണയുമായി നടൻ പ്രതാപ് പോത്തൻ. ആരെയും പേരെടുത്ത് പറയാതെ എഴുതിയ ഫേസ്ബുക്ക് കുറിപ്പിലാണ് പ്രേക്ഷകരെ പിന്തുണച്ച് നടൻ രംഗത്തെത്തിയത്. 

തെരുവിൽ സർക്കസ് കളിക്കുന്നവരും, സിനിമയിൽ അഭിനയിക്കുന്നവരും തമ്മിൽ വളരെ വ്യത്യാസം ഉണ്ട്. തെരുവിൽ കളിക്കുന്നവർക് കാണികൾ ഇഷ്ടമെങ്കിൽ മാത്രം പണം നൽകിയാൽ മതി. എന്നാൽ ഒരു സിനിമക്ക്, അത്  ഇഷ്ടം ആയാലും ഇല്ലെങ്കിലും പണം കൊടുക്കണം. ഞാൻ ഉൾപ്പടെ ഉള്ള സിനിമ പ്രവർത്തകർ ജീവിച്ചു പോകുന്നത് സാധാരണക്കാരുടെ വിയർപ്പിന്‍റെ വിലയിൽ നിന്ന് മാറ്റി വെക്കുന്ന ഒരു അംശം കൊണ്ടാണ്. ഞങ്ങൾ ഉൾപ്പടെ ഉള്ള പലരും അത് മറന്നു പോകുമ്പോൾ ആണ് പല പ്രശ്നങ്ങളും ഉണ്ടാവുന്നത്. പ്രേക്ഷകർ ഇല്ലെങ്കിൽ സിനിമ ഉണ്ടാവില്ല. പ്രേക്ഷകരെ ഭരിക്കാൻ ചെന്നാൽ അവർ പല കടുത്ത തീരുമാനങ്ങളും എടുക്കും. ഒരു അഭിനേതാവിന്‍റെ ചുമതല പ്രേക്ഷകരെ സന്തോഷിപ്പിക്കുക എന്നതാണ്. ഞങ്ങളെ പോലെ പലരും വളർന്നു വന്നത് പ്രേക്ഷകരുടെ നല്ല മനസ്സ് കൊണ്ട് മാത്രമാണ്. അത് മറക്കുന്നവരെ പ്രേക്ഷകർ ഓർമ്മിപ്പിക്കാൻ വേണ്ടി തിരഞ്ഞെടുക്കുന്ന വഴി ചിലപ്പോൾ ഭീകരവും ആയിരിക്കും. 
                                                                                                 -പ്രതാപ് പോത്തൻ

സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരെ വിമർശിക്കുന്ന നടപടിയെയാണ് പ്രതാപ് പോത്തൻ കുറിപ്പിലൂടെ വിമർശിക്കുന്നത്. നേരിട്ടല്ലെങ്കിലും പരോക്ഷമായി ചിലർക്ക് മറുപടി നൽകാനാണ് പോത്തൻ ഈ കുറിപ്പിലൂടെ ഉദ്ദേശിച്ചത്. 

സിനിമയിലെ ആണുങ്ങളുടെ സംരക്ഷണത്തിന് സംഘടന ഇല്ലെന്നും പുരുഷ വിരുദ്ധത ചർച്ചയാകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയും അദ്ദേഹം ഫേസ്ബുക്ക്  കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. 

Full View
Tags:    
News Summary - Support Film Lovers Says Pratap Pothen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.