Posted On
date_range Updated On
date_range തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് രജനീകാന്ത്
ചെന്നൈ: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് നടൻ രജനീകാന്ത്. തെര ഞ്ഞെടുപ്പിൽ താൻ ആരെയും പിന്തുണക്കുന്നില്ല. തെൻറ ചിത്രങ്ങളോ സംഘടനയുടെ ലോഗോയോ ഒരു പാർട്ടിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപേയാഗിക്കരുതെന്നും രജനീകാന്ത് പറഞ്ഞു.
എെൻറ പാർട്ടി വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടികളെയും പിന്തുണക്കില്ല. അതിനാൽ ആരും എെൻറ ഫോേട്ടാ ഉപയോഗിക്കരുത്. രജനി മക്കൾ മൺറത്തിെൻറയോ രജനി ഫാൻസ് ക്ലബ്ബിെൻറയോ കൊടികൾ ഒരു പാർട്ടിയെയും പിന്തുണക്കുന്നതിനായോ പ്രചാരണത്തിനായോ ഉപയോഗിക്കരുത് -രജനീ കാന്ത് പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.