Posted On
date_range Updated On
date_range മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ളക്ക് റുവാണ്ട ചലച്ചിത്രോത്സവ പുരസ്കാരം
ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ബെൻസി നാസർ നിർമിച്ച് ഷാനു സമദ് സംവിധാനം ചെയ്ത മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള 7മത് റു വാണ്ട (ആഫ്രിക്ക) അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഏറ്റവും നല്ല സിനിമക്കുള്ള പുരസ്‌കാരം നേടി. മൊഹബ്ബത്തിൻ കുഞ ്ഞബ്ദുള്ള, മാർച്ച് 7നു റുവാണ്ട കിഗാളി കൺവെൻഷൻ സെന്‍ററിൽ നടന്ന റെഡ് കാർപെറ്റിൽ റുവാണ്ട മന്ത്രി സംവിധയകാൻ ഷാനു സമദിനു പുരസ്‌കാരം നൽകി.
ദർബംഗാ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല സ്റ്റോറി ഓഫ് ഫീചർ ഫിലിം അവാർഡ് മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള നേടിയിരുന്നു.
കൂടാതെ, ജെ.സി ഡാനിയൽ പുരസ്കാരം, കുഞ്ഞബ്ദുള്ള ആയി അഭിനയിച്ച ഇന്ദ്രൻസിന് ഏറ്റവും നല്ല നടനുള്ള ദേശിയ കലാസംസ്‌കൃതി പുരസ്‌ക്കാരവും നേടി കൊടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.