ദിലീപി​െൻറയും നാദിർഷയുടെയും ഭൂമി ഇടപാടുകൾ പരിശോധിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്​ ദിലീപി​​​​​​െൻറയും നാദിർഷയുശടയും ഭൂമി ഇടപാടുകൾ പരിശോധിക്കാൻ നീക്കം. കഴിഞ്ഞ 10 വർഷത്തെ ഇടപാടുകളാണ്​ പരിശോധിക്കുക. കഴിഞ്ഞ ദിവസം ഇരുവരെയും ചോദ്യം ചെയ്യുന്നതിനിടെ ഇവരുടെ റിയൽ എസ്​റ്റേറ്റ്​ ബന്ധങ്ങളെ കുറിച്ച്​ പൊലീസ്​ അന്വേഷിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ ഭൂമി ഇടപാടുമായി പ്രശ്​നങ്ങൾ നിലനിന്നിരുന്നെന്ന വാർത്തകൾ ഉണ്ടായിരുന്നു. അതി​​​​​​െൻറ പശ്​ചാത്തലത്തിൽ കൂടിയാണ്​ അന്വേഷണം. 

ദിലീപി​​​​​​െൻറയും നാദിർഷയുടെയും മൊഴികളിൽ പ്രതികളുമായി ബന്ധമുണ്ടെന്നതിന്​ തെളിവുകളില്ല. എന്നാൽ, നടിയെ ആക്രമിച്ച സംഭവത്തി​​​​​​െൻറ ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങൾ അന്വേഷിക്കുന്നതിനായി കൂടുതൽ പേരെ ചോദ്യം ചെയ്യും. സിനിമാ രംഗത്തുള്ളവരേയും ചോദ്യം ചെയ്​തേക്കുമെന്നും സൂചനയുണ്ട്​.  

രണ്ടു ദിവസം മുമ്പ്​ ദിലീപിനെയും നാദിർഷ​െയയും ദിലീപി​​​​​​െൻറ ഡ്രൈവർ അപ്പുണ്ണിയെയും എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിൽ ആലുവ പൊലീസ്​ ക്ലബ്ബിൽ 13 മണിക്കൂ​േറാളം ചോദ്യം ചെയ്​തിരുന്നു. ഇരുവരെയും വീണ്ടും ചോദ്യം ചെയ്​തേക്കുമെന്നും പൊലീസ്​ അറയിച്ചിരുന്നു.

Tags:    
News Summary - real estate dileep,nadirsha actress attack case-kerala news /madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.