Posted On
date_range Updated On
date_range പ്രണയസാഫല്യം; രാജകീയ പ്രൗഢിയിൽ രൺവീർ ദീപിക വിവാഹം
ആറുവർഷം നീണ്ട പ്രണയത്തിനൊടുവിൽ രൺവീർ കപൂർ ദീപിക പദുകോണിനെ മിന്നുകെട്ടി. കൊങ്കിണി ആചാരപ്രകാരമായിരുന്നു വിവാഹം. ഇറ്റലിയിലെ ലേക് കോമോയിലെ വില്ല ഡെല്‍ ബാല്‍ബിയാനെല്ലോയിൽ രാജകീയ പ്രൗഢിയോടെയാണ് വിവാഹം നടന്നത്. വിവാഹ ദൃശ്യങ്ങള്‍ പുറത്താകാതിരിക്കാന്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം പരിമിതപ്പെടുത്തിയിരുന്നു. അടുത്ത ബന്ധുക്കളെ മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചത്.
നവംബർ 21 ന് ബാംഗ്ലൂരിലെ ദീപികയുടെ ജന്മനാട്ടിലും സിനിമയിലെ സഹപ്രവർത്തകർക്കും താരങ്ങൾക്കുമായി നവംബർ 28ന് മുംബൈയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലും വെഡ്ഡിങ് റിസപ്ഷൻ സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.