സംവിധായകൻ രാജ്കുമാർ ഹിരാനിക്കെതിരെ ലൈംഗികാരോപണം

സംവിധായകൻ രാജ്കുമാർ ഹിരാനിക്കെതിരെ ലൈംഗികാരോപണവുമായി സഞ്ജു സിനിമയിൽ ജോലി ചെയ്ത യുവതി. ഇക്കാര്യം ചൂണ്ടിക്കാ ട്ടി സിനിമയുടെ സഹനിർമാതാവ് വിധു വിനോദ് ചോപ്രക്ക് യുവതി പരാതി നൽകി. സഞ്ജുവിന്‍റെ ചിത്രീകരണത്തിനിടയില്‍ ആറ് മാസത്തോളം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം.

ആദ്യം ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തുകയും പിന്നീട് പീഡനത്തിനിരയാക്കുകയും ചെയ്യുകയായിരുന്നുെവന്ന് പരാതിയിൽ പറയുന്നു. ശരീരവും മനസും ഹൃദയവും അന്ന് മുതല്‍ ആറ് മാസം പീഡിക്കപ്പെട്ടു. ക്രൂര മാനസിക പീഡനങ്ങള്‍ക്ക് ഇരയാവേണ്ടി വന്ന സമയമായിരുന്നു അത്. ഇത് മൂലം തന്‍റെ ജോലിക്ക് യാതൊരു പ്രശ്നവും ഉണ്ടാകരുതെന്ന് കരുതിയാണ് ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്നും യുവതി പരാതിയിൽ പറയുന്നു.

മുന്നാബായ് എം.ബി.ബി.എസ്, പി.കെ, സഞ്ജു തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഹിരാനി. എന്നാൽ ‍യുവതിയുടെ ആരോപണം ഹിരാനി നിഷേധിച്ചു.

Tags:    
News Summary - Rajkumar Hirani Accused Of Sexual Assault By Woman-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.