Posted On
date_range Updated On
date_range കാലക്ക് കർണാടകയിൽ വിലക്ക്
ബംഗളൂരു: സ്റ്റൈൽ മന്നൻ രജനീകാന്ത് ചിത്രം 'കാല' കർണാടകയിൽ റിലീസ് ചെയ്യുന്നതിന് വിലക്ക്. കാവേരി പ്രശ്നത്തിൽ രജനീകാന്ത് കർണാടകത്തിന് എതിരായ നിലപാട് സ്വീകരിച്ചെന്നാരോപിച്ച് കർണാടക ഫിലിം ചേംബർ ഒാഫ് കൊമേഴ്സാണ് ചിത്രം വിലക്കിയത്.
ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കന്നഡ സംഘടനകളുടെ പരാതികള്‍ ലഭിച്ചിട്ടുണ്ട്. രജനീകാന്തിന്‍റെ സിനിമകള്‍ ഇഷ്ടമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ കര്‍ണാടകത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് അധികൃതർ അറിയിച്ചു.
പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം ജൂൺ ഏഴിനാണ് ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. നടൻ ധനുഷിന്‍റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ ഫിലിംസാണ് സിനിമ നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.