ബാഹുബലി-2ന്​ ശേഷം പ്രഭാസിന്​ ഉറക്കമില്ല

ഇന്ത്യൻ സിനിമയിലെ റെക്കോർഡുകളെല്ലാം ദേദിച്ച്​ മുന്നേറുകയാണ്​ രാജമൗലിയുടെ സംവിധാനത്തിലെത്തിയ ബാഹുബലി-2. ആളുകൾ ബാഹുബലിയുടെ ടിക്കറ്റിനായി തിയേറ്ററുകളിൽ ഇപ്പോഴും ക്യൂ നിൽക്കുകയാണ്​. ചിലർ കട്ടപ്പ എന്തിനാണ്​ ബാഹുബലിയെ കൊന്നതെന്ന്​ ചിന്തിച്ച്​ നടക്കുന്നു. 

എന്നാൽ ഇപ്പോൾ വാർത്തകളിൽ നിറയുന്നത്​ ഇതൊന്നുമല്ല. സിനിമ റിലീസായതിന്​ ശേഷം നായകൻ പ്രഭാസിന്​ സമാധാനത്തിൽ ഒന്ന്​ ഉറങ്ങാൻ പോലും സാധിച്ചിട്ടില്ലെന്നതാണ്​ പുതിയ വാർത്ത. സിനിമയിൽ താരത്തി​െൻറ പ്രകടനത്തെ അഭിന്ദിച്ച്​ കൊണ്ടുള്ള ആരാധകരുടെ ഫോൺവിളികളും സന്ദേശങ്ങളുമാണ്​ പ്രഭാസി​െൻറ ഉറക്കം നഷ്​ടപ്പെടുത്തിയത്​.

ബാഹുബലിയുടെ രണ്ടാം ഭാഗത്തിലും അതിഗംഭീരൻ പ്രകടനമാണ്​ പ്രഭാസ്​ കാഴ്​ച വെച്ചിരിക്കുന്നത്​. നാല്​ വർഷമാണ്​ താരം ചിത്രത്തിനായി മാറ്റിവെച്ചത്​. എന്തായാലും പ്രഭാസി​െൻറ സിനിമയോടുള്ള അർപ്പണബോധം വെറുതേയായില്ല. ഒന്നാം ഭാഗത്തേക്കാൾ മികച്ച പ്രകടനമാണ്​​ പ്രഭാസ്​ കാഴ്​ചവെച്ചതെന്നാണ്​ നിരൂപകരുടെ വിലയിരുത്തൽ​. ഇൗ പെർഫോമൻസിനെ അഭിന്ദിക്കാൻ വിളിച്ച ആരാധകരെ കുറ്റം പറയാനൊക്കില്ല. എങ്കിലും താരത്തി​െൻറ ഉറക്കം കെടുത്തിയുള്ള ഫോൺവിളികൾ ഒഴിവാക്കണമെന്നാണ്​ പലരുടെയും ​അഭ്യർഥന​.

Tags:    
News Summary - prabas had sleepless night after bahubali relece

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.