മോദിയുടെ ട്രോളിന് മറുപടിയിട്ട് പുലിവാല് പിടിച്ചു; പരേഷ് റാവൽ ട്വീറ്റ് പിൻവലിച്ചു
ന്യൂഡൽഹി: മോദിയെ ചായവിൽപനക്കാരനെന്ന് പരിഹസിച്ച് ട്രോൾ പുറത്തിറക്കി കോൺഗ്രസ് വെട്ടിലായതിന് പിന്നാലെ വിവാദത്തിൽ കുടുങ്ങി നടനും ബി.ജെ.പി എം.പിയുമായ പരേഷ് റാവൽ. യുവ ദേശ് എന്ന യൂത്ത് കോണ്‍ഗ്രസിന്റെ ഓണ്‍ലൈന്‍ മാഗസിനിലൂടെയാണ് മോദിക്കെതിരെ ട്രോൾ പുറത്തിറങ്ങിയത്. എന്നാൽ ഇതിന് പരേഷ് റാവലിന്‍റെ മറുപടി സെൽഫ് ട്രോളായി മാറി. നമ്മുടെ ചായ് വാല നിങ്ങളുടെ ബാർ വാലയെക്കാൾ മികച്ചതെന്നായിരുന്നു പരേഷിന്‍റെ ട്വീറ്റ്. ഇത് കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ഏറ്റെടുത്തതോടെ അദ്ദേഹം ട്വീറ്റ് പിൻവലിച്ച് ഖേദപ്രകടനം നടത്തി.
ചിലരുടെ വികാരം വ്രണപ്പെട്ടതിനാൽ ട്വീറ്റ് പിൻവലിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ് എന്നിവര്‍ക്കൊപ്പം മോദി സംസാരിക്കുന്ന ചിത്രം ഉപയോഗിച്ചായിരുന്നു ട്രോള്‍. സംഭവം വിവാദമായതോടെ യൂത്ത് കോണ്‍ഗ്രസ് പോസ്റ്റ് പിന്‍വലിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.