കന്യാസ്​ത്രീ പീഡനം പ്രമേയമാക്കി സിനിമ വരുന്നു

കൊച്ചി: കന്യാസ്​ത്രീപീഡനം പ്രമേയമാക്കി സിനിമ വരുന്നു. കടവേലി ഫിലിംസി​​െൻറ ബാനറിൽ നിർമിക്കുന്ന ‘ദ ഡാർക്ക്​ ഷേഡ്​സ്​ ഒാഫ്​ ആൻ എയി​ഞ്ചൽ ആൻഡ്​​ ദ ഷെപ്പേഡ്​’ മലയാളം കൂടാതെ ഇംഗ്ലീഷ്​, ഹിന്ദി ഭാഷകളിലും ഒരേ സമയം ചിത്രീകരണം നടക്കുന്നതായി സംവിധായകൻ ആ​േൻറാ ഇലഞ്ഞി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

മലയാളത്തിലെയും തമിഴിലെയും താരങ്ങൾ​െക്കാപ്പം തമിഴ്​ സംവിധായകൻ രാംദാസ്​ രാമസ്വാമി ബിഷപ് ഫ്ര​ാേങ്കാ മുളക്കലി​​െൻറ രൂപ സാദൃശ്യത്തോടെ മുഖ്യവേഷം കൈകാര്യം ചെയ്യും. ആദ്യഘട്ട ചിത്രീകരണം പൂർത്തിയായി.

അടുത്തഭാഗം ഡൽഹിയിലും ജലന്തറിലുമായി ചിത്രീകരിക്കും. മേയ്​ ആദ്യവാരം ചിത്രം തിയറ്ററുകളിൽ എത്തും. പ്രസ്​ ക്ലബിൽ നടന്ന ചടങ്ങിൽ ചിത്രത്തി​​െൻറ ​േലാഗോ, ​ടൈറ്റിൽ എന്നിവയുടെ പ്രകാശനവും ടെയ്​ലർ റിലീസും നടന്നു.

Tags:    
News Summary - Nun Rape Case to Cinema -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.