‘പൊറിഞ്ചു മറിയം ജോസ്’ സിനിമക്കെതിരെ ​മോഷണ ആരോപണം

തൃശൂർ: നോവലിസ്​റ്റ്​ ലിസിയുടെ നോവലിലെയും തിരക്കഥയിലെയും കഥാസന്ദർഭവും കഥാപാത്രങ്ങളെയും മോഷ്​ടിച്ചാണ് ‘പൊ റിഞ്ചു മറിയം ജോസ്’ എന്ന സിനിമ നിർമിച്ചതെന്ന്​ ആരോപണം. ലിസിയുടെ ‘വിലാപ്പുറങ്ങൾ’ എന്ന നോവലിലെ കഥാപാത്രങ്ങളെയു ം അവരുടെ ‘കാട്ടാളൻ പൊറിഞ്ചു’ എന്ന തിരക്കഥയിലെ കഥാസാരവും കഥാപാത്രങ്ങളെയും മോഷ്​ടിച്ചതായി​ സി. രാവുണ്ണി, ഇ.എം. സതീശൻ എന്നിവർ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.

തൃശൂരി​​​െൻറ പുരാവൃത്തങ്ങളും നാട്ടുമൊഴികളും വിമോചന സമരകാലഘട്ടത്തെ രാഷ്​ട്രീയ അടിയൊഴുക്കുകളും നിറഞ്ഞ നോവലാണ് ‘വിലാപ്പുറങ്ങൾ’. ഈ നോവലിലെയും ‘കാട്ടാളൻ പൊറിഞ്ചു’ എന്ന തിരക്കഥയിലെയും മുഖ്യകഥാപാത്രങ്ങളെയും മറ്റും ലിസിയുടെ അറിവും സമ്മതവുമില്ലാതെയാണ്​ സിനിമയുടെ അണിയറ പ്രവർത്തകർ ഉപയാഗിച്ചത്​.

ഇതിനെതിരെ ഡേവിഡ് കാച്ചപ്പിള്ളി, നിർമാതാവ്​ റജിമോൻ, സംവിധായകൻ ജോഷി, അഭിലാഷ് എൻ. ചന്ദ്രൻ എന്നിവർക്കെതിരെ ലിസി കോടതിയെ സമീപിച്ചിരുന്നു. തുടന്ന്​ സിനിമ നിർമാണവും സംവിധാനവും പ്രദർശനവും താൽക്കാലികമായി കോടതി നിരോധിച്ചു.

നിരോധന ഉത്തരവ് പിൻവലിച്ചതോടെയാണ് സിനിമ തിയറ്ററിലെത്തിയത്. നിർമാതാക്കൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്നാണ്​ ലിസിയെ ഒഴിവാക്കി സിനിമ നിർമിച്ചതെന്നും തിരക്കഥ ലിസിയുടെതാണെന്ന്​ നിർമാതാക്കൾ അംഗീകരിക്കുകയും ക്രെഡിറ്റ്​ അവർക്ക്​ നൽകുകയും വേണമെന്നും രാവുണ്ണിയും സതീശനും ആവശ്യപ്പെട്ടു. മാന്യമായ പ്രതിഫലവും നൽകണം. അടുത്തയാഴ്​ച്ച തൃശൂ​രിൽ പ്രതിഷേധ കൺവെൻഷൻ ചേരും. എം.എൻ. വിനയകുമാർ, സി.വി. പൗലോസ് എന്നിവരും വാർത്ത സമ്മേളനത്തിൽ പ​ങ്കെടുത്തു.

Tags:    
News Summary - Movie Porinju Mariyam Jose -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.