???????????? ????? ?????? ????????? ??.???. ???? ???????????? ?????? ????????????? ????????????

റഫി വെള്ളിത്തിരയിലെത്തുകയാണ്, മകന്‍ ഷാഹിദ് റഫിയിലൂടെ

കോഴിക്കോട്: ബനേ ചാഹെ ദുശ്മന്‍ സമാനാ ഹമാരാ...സലാമത് രഹേ ദോസ്താ ഹമാരാ...ഹിന്ദി ഗാനങ്ങളെ പ്രണയിക്കുന്ന ലക്ഷക്കണക്കിനാരാധകരുടെ ഹൃദയങ്ങളിലേക്ക് മധുമഴയായി പെയ്തിറങ്ങിയ മുഹമ്മദ് റഫിയുടെ ഗാനം അദ്ദേഹത്തിന്‍െറ മകന്‍ ഷാഹിദ് റഫി ഒരിക്കല്‍ കൂടി പാടി. കലയെയും സംഗീതത്തെയും നെഞ്ചേറ്റിയ കോഴിക്കോടിന്‍െറ മണ്ണില്‍ പാട്ട് പെയ്തൊഴിഞ്ഞപ്പോള്‍ പിതാവിന്‍െറ ഓര്‍മയില്‍ ആ മകന്‍ ഒരു നിമിഷം മൗനിയായി.
മുഹമ്മദ് റഫിയെയും അദ്ദേഹത്തിന്‍െറ സംഗീതത്തെയും വിഷയമാക്കി വിനീഷ് മില്ളേനിയം സംവിധാനം ചെയ്യുന്ന ‘കല്ലായി എഫ്.എം’ എന്ന സിനിമയില്‍ അഭിനയിക്കാനായി നഗരത്തിലത്തെിയതായിരുന്നു റഫിയുടെ ഇളയമകന്‍ ഷാഹിദ്.

റഫിയുടെ പാട്ടിന് ആരാധകര്‍ കൂടുതലുള്ള സ്ഥലം ഒരു പക്ഷേ, കോഴിക്കോടായിരിക്കുമെന്ന കാര്യം പങ്കുവെച്ചപ്പോള്‍ അഭിമാനത്തോടെയുള്ള പുഞ്ചിരിയായിരുന്നു അദ്ദേഹത്തിന്‍െറ ചുണ്ടില്‍. പിതാവ് രണ്ടുതവണ കോഴിക്കോട് വന്ന കാര്യം ഷാഹിദ് ഓര്‍മിച്ചു. രണ്ടുതവണയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് അദ്ദേഹം ഈ നഗരത്തിലത്തെിയത്. സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കുന്നവരാണ് ഇവിടത്തുകാര്‍. പാട്ടുകാരനെന്നതിലപ്പുറം മനുഷ്യസ്നേഹി എന്ന നിലക്കാണ് പിതാവ് പലരുടെയും മനസ്സില്‍ ഇടംപിടിച്ചത്. റഫി സാഹിബിനോടുള്ള ആരാധന കാലമേറെ ചെല്ലുന്തോറും കൂടിവരുകയാണ്, 36 വര്‍ഷം കഴിഞ്ഞു അദ്ദേഹം നമ്മോട് വിടപറഞ്ഞിട്ട്. പലരും മണ്‍മറഞ്ഞ് മണിക്കൂറുകളും ദിവസങ്ങളും കഴിയുമ്പോള്‍ വിസ്മൃതിയിലാവുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തിന്‍െറ പ്രതിഭ എന്നെന്നും ഓര്‍മിക്കപ്പെടുകയാണ്. പുതുതലമുറ ആ സ്വരമാധുരിയില്‍ അലിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘അല്‍ഹംദുലില്ലാഹ് (അല്ലാഹുവിന് സര്‍വസ്തുതിയും), ഋഷിതുല്യമായ ജീവിതം നയിച്ച ഇതിഹാസ ഗായകന്‍െറ മകനായി ജനിച്ചതില്‍ ഏറെ അഭിമാനമുണ്ട്’ -ഇതായിരുന്നു ഷാഹിദ് റഫിയുടെ വാക്കുകള്‍. ലോകം മുഴുവന്‍ കാതോര്‍ക്കുന്ന ആ സ്വരത്തിന്‍െറ ഉടമയെ ഭാരതരത്ന നല്‍കി ആദരിക്കേണ്ട കാര്യമില്ല, അദ്ദേഹം ഒരു വിശ്വോത്തര രത്നമായിരുന്നു എന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ‘ഏ ദില്‍ ഹെ മുശ്കില്‍’ എന്ന ചിത്രത്തില്‍ റഫിയെക്കുറിച്ച് അനാവശ്യ പരാമര്‍ശമുയര്‍ന്നതില്‍ ഷാഹിദ് ദു$ഖം പ്രകടിപ്പിച്ചു.

മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനായി ശ്രീനിവാസന്‍ മുഖ്യകഥാപാത്രമായി എത്തുന്ന ‘കല്ലായി എഫ്.എം’ എന്ന ചിത്രത്തില്‍ സാക്ഷാല്‍ റഫിയായാണ് മകന്‍ വേഷമിടുന്നത്. ഖവാലിയും ഗസലും ജീവനിശ്വാസംപോലെ ഒഴുകിയത്തെുന്ന കല്ലായിയിലെ പുഴയോരത്ത് കാമറക്കുമുന്നില്‍ അദ്ദേഹം കുറച്ചുനേരത്തേക്ക് റഫിയായി മാറി.

മുംബൈയിലെ ബാന്ദ്രയില്‍ ബിസിനസുകാരനായ ഷാഹിദ് റഫി ഇതാദ്യമായാണ് ഒരു സിനിമയില്‍ അഭിനയിക്കുന്നത്. പിതാവിന്‍െറ സംഗീത പാരമ്പര്യം പിന്തുടരുന്ന മകന്‍ ഒന്നരപതിറ്റാണ്ടുമുമ്പ് ഒരു സംഗീത പരിപാടിക്കായി കോഴിക്കോടത്തെിയിരുന്നു. ഫിര്‍ദൗസ് ആണ് പത്നി. മകന്‍ ഫുസൈല്‍ ഷാഹിദ് റഫി ഫിനാന്‍സില്‍ ബിരുദമെടുത്ത് യു.എസില്‍ പരിശീലനം നേടുന്നു.

റഫിയുടെ ഏഴ് മക്കളില്‍ ഷാഹിദ് ഒഴിച്ചുള്ള ആണ്‍മക്കളാരും ജീവിച്ചിരിപ്പില്ല. മൂന്നു സഹോദരിമാര്‍ വിവാഹിതരായി കുടുംബത്തോടൊപ്പമാണ് താമസം.
മുഹമ്മദ് റഫി ഫൗണ്ടേഷന്‍ സ്ഥാപക സെക്രട്ടറി ടി.പി.എം ഹാഷിര്‍ അലിയൊടൊപ്പമാണ് അദ്ദേഹം കോഴിക്കോടത്തെിയത്. സിനിമയുടെ ചിത്രീകരണം ഞായറാഴ്ച തന്നെ പൂര്‍ത്തിയാക്കി. തിങ്കളാഴ്ച മടങ്ങും.

 

Tags:    
News Summary - mohammed rafi, kallayi fm, shahid rafi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.