Posted On
date_range Updated On
date_range 'മംഗളത്തിന്‍റെ റിപ്പോർട്ടിങ്ങിനെ വിമർശിക്കാൻ മറ്റു മാധ്യമങ്ങൾക്ക് യോഗ്യതയില്ല'
അശ്ലീല സംഭാഷണങ്ങൾ പുറത്തുവിട്ട മംഗളം ടിവിയെ വിമർശിക്കാൻ മറ്റു മാധ്യമങ്ങൾക്ക് യോഗ്യതയില്ലെന്ന് സന്തോഷ് പണ്ഡിറ്റ്. .എക്സ്ക്ലൂസീവ് വാർത്തകൾ കിട്ടാൻ നിങ്ങൾ കാണിച്ചു കൊടുത്ത അതെ വഴിയിൽ കൂടി അവരും പോയി എന്നേയുള്ളു. സരിതയുടെ സി.ഡി അന്വേഷിച്ചു പോയതൊന്നും ഇവിടാരും മറന്നിട്ടില്ലെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു.
അശ്ലീല സംഭാഷണം പുറത്ത് വിട്ട ചാനലിനെ വിമർശിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി പേർ രംഗത്തെത്തിയിരുന്നു. മാധ്യമ പ്രവർത്തകരടക്കം ചാനലിനെ വിമർശിച്ചിരുന്നു. ചില ചാനലുകളിൽ പ്രൈം ടൈം ചർച്ചയും ആശ്ലീല സംഭാഷണം പുറത്തുവിട്ട ചാനലിനെ കുറിച്ചായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.