Posted On
date_range Updated On
date_range ഒാണസദ്യ ഉണ്ട്, ധൈര്യം പകർന്ന് മമ്മൂട്ടി
തിരുവോണനാളിൽ പ്രളയ കെടുതിയിൽ പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ കാണാൻ ചലച്ചിത്ര താരം മമ്മൂട്ടി എത്തി. എറണാകുളം വരാപ്പുഴയിലെ ക്യാമ്പിൽ എത്തിയ അദ്ദേഹം അംഗങ്ങൾക്കൊപ്പം ഓണസദ്യയും ഉണ്ടു. കൊടുങ്ങല്ലൂർ, മാള എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളും മമ്മൂട്ടി സന്ദര്‍ശിച്ചു.
തൃശൂർ ജില്ലയിലെ പൊയ്യ, കോട്ടപ്പുറം എന്നിവിടങ്ങളിലെ ക്യാമ്പുകളിൽ രാവിലെ അദ്ദേഹം സന്ദർശനം നടത്തിയിരുന്നു. സിനിമകളിൽ മാത്രം കാണുന്ന താരത്തെ നേരിൽ കാണാനായതിന്‍റെ സന്തോഷത്തിലായിരുന്നു പലരും. നഷ്ടപെട്ടതെല്ലാം തിരിച്ചു പിടിക്കാൻ മനോധൈര്യം ഉള്ളവരായിരിക്കണമെന്ന് അദ്ദേഹം ക്യാമ്പ് അംഗങ്ങളോട് പറഞ്ഞു.
ചലച്ചിത്ര താരങ്ങളായ നാദിർഷ, രമേശ് പിഷാരടി എന്നിവരും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.