Posted On
date_range Updated On
date_range ധീരജവാന് ആദരാഞ്ജലി അർപ്പിക്കാൻ മമ്മൂട്ടിയെത്തി
കൽപറ്റ: കശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാൻ വി.വി. വസന്തകുമാറിന് ആദരാഞ്ജലിയർപ്പിക്കാൻ മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടി വയനാട്ടിലെത്തി.
ഷൂട്ടിങ് തിരക്കുകൾക്കിടയിൽ നിന്ന് തൃക്കൈപ്പറ്റ മുക്കം കുന്നിലെ വസന്തകുമാറിന്റെ വാഴക്കണ്ടി തറവാട്ടിലെത്തിയ മമ്മൂട്ടി ജവാന്‍റെ ഭാര്യ ഷീനയെയും അമ്മ ശാന്തയെയും മക്കളെയും ആശ്വസിപ്പിക്കുകയും അനുശോചനം അർപ്പിക്കുകയും ചെയ്തു.
തറവാട്ട് വീടിനോടു ചേർന്ന വസന്ത്കുമാറിന്റെ സ്മൃതികുടീരത്തിൽ മമ്മൂട്ടി റീത്ത് സമർപ്പിച്ചു. വയനാട്ടുകാരനായ നടൻ അബു സലീമിനും സുഹൃത്ത് ബാദുഷക്കും ഒപ്പമാണ് മമ്മൂട്ടി രാവിലെ പതിനൊന്നരയോടെ മുക്കംകുന്നിൽ എത്തിയത്. എറണാകുളത്ത് നിന്ന് വിമാനമാർഗം കരിപ്പൂരിലെത്തിയ ശേഷം വയനാട്ടിലേക്ക് തിരിക്കുകയായിരുന്നു. ജവാന്‍റെ കുടുംബത്തെ സന്ദർശിച്ച് വൈകാതെ ലൊക്കേഷനിലേക്ക് മടങ്ങുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.