മാധവീയം നവംബർ 23ന്

വിനീത് നായകനായ നന്ദന മുദ്ര ഫിലിംസ് നിർമ്മിച്ച മാധവീയം നവംബർ 23ന് പ്രദർശനത്തിനെത്തുന്നു. പുതുമ നിറഞ്ഞ പ്രണയകഥ പറയുന്ന ചിത്രം സംവിധാനം ചെയ്തത് തേജസ് പെരുമണ്ണയാണ്.

ഗാനരചയിതാവും സംഗീത സംവിധായകനുമായ സുധിയും തേജസ് പെരുമണ്ണയും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത്. അനശ്വര പ്രണയത്തിന്റെ ക്യാൻവാസിൽ സാമൂഹിക പ്രതിബദ്ധത വരച്ചുകാട്ടുന്ന ചിത്രത്തിൽ പുതുമുഖ താരം പ്രണയയാണ് നായിക. ഗീതാവിജയൻ, ബാബു നമ്പൂതിരി, കുട്ട്യേടത്തി വിലാസിനി, അംബികാ മോഹൻ, ശ്രീകുമാർ മേനോൻ, സി.വി.ദേവ്, സുരേഷ് ബാബു, ഡോ. കൊച്ചു എസ്. മണി, വരുൺ തേജസ്, സ്വാതിക, സ്നേഹാന്ത് മഹേന്ദ്രൻ , രാജഗോപാലക്കുറുപ്പ്, സുന്ദരൻ, തേജസ് പെരുമണ്ണ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

പി. സുശീല, വാണി ജയറാം , എം.ജി. ശ്രീകുമാർ , സുനിൽ കുമാർ, ചെങ്ങന്നൂർ ശ്രീകുമാർ , എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്. ക്യാമറ: വി.അരവിന്ദ്, അസോസിയേറ്റ് : വാസൻ , എഡിറ്റിംഗ്: കപിൽ ഗോപാലകൃഷ്ണൻ, ചമയം: റഷീദ് അഹമ്മദ്, ആർട്ട്: മുരളി ബേപ്പൂർ, വസ്ത്രാലങ്കാരം: പ്രസാദ് ആനക്കര, നൃത്തം: രേഖാ മാസ്റ്റർ, പ്രൊഡക്ഷൻ കൺട്രോളർ: രാജേഷ് കളമശ്ശേരി, പ്രൊഡക

്ഷൻ കോ- ഓർഡിനേറ്റർ: ജഗനാഥൻ കെ. പി , സ്റ്റിൽസ്: ശ്രീനി മഞ്ചേരി.

Tags:    
News Summary - Maadhaveeyam November 23-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.