Posted On
date_range Updated On
date_range ‘മെർസൽ’ ഉന്നയിക്കുന്നത് ജീവിതയാഥാർഥ്യം -എം.എ. ബേബി
തിരുവനന്തപുരം: ജീവിതയാഥാർഥ്യങ്ങളാണ് വിജയ് നായകനായ മെർസൽ സിനിമ ഉന്നയിക്കുന്നതെന്നും സിനിമക്കും നടനുമെതിരെ തിരിയുന്നത് ഫാഷിസമാണെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ജി.എസ്.ടിയും നോട്ട് നിരോധനവും സമൂഹത്തിൽ സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ സിനിമാക്കഥയാവുന്നത് സ്വാഭാവികമാണ്. മദ്യത്തിന് ജി.എസ്.ടി ഇല്ലാത്തതും മരുന്നിന് ഏർപ്പെടുത്തുന്നതും സിനിമയിൽ ഉന്നയിക്കുന്നു. ആർ.എസ്.എസും ബി.ജെ.പിയും ചേർന്ന് രാജ്യത്ത് പ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിച്ചിരിക്കയാണെന്നും ബേബി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.