Posted On
date_range Updated On
date_range പോത്തല്ല; ലിജോയുടെ പുതിയ ചിത്രം ‘ജല്ലിക്കെട്ട്’
ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ജല്ലിക്കെട്ട്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റർ ലിജോ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ചിത്രത്തിൽ ആന്‍റണി വർഗീസ് നായകനാകുമെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഒ. തോമസ് പണിക്കർ നിർമാണം. എസ് ഹരീഷ്, ആർ ജയകുമാർ എന്നിവർ ചേർന്നാണ് തിരക്കഥ. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ, എഡിറ്റിങ് ദീപു ജോസഫ്, സംഗീതം പ്രശാന്ത് പിള്ള.
നേരത്തെ വിനായകനെ നായകനാക്കി ലിജോ 'പോത്ത്' എന്ന ചിത്രമൊരുക്കുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.