ഒത്തുതീർപ്പിനില്ല; പത്​മാവതി നിരോധിക്കണമെന്ന്​ കർണിസേന

ന്യൂഡൽഹി: ദീപിക പദുക്കോൺ നായികയായി എത്തുന്ന പത്​മാവതി റിലീസ്​ ചെയ്യുന്നതിനായി സിനിമയുടെ അണിയറക്കാരും സെൻസർ ബോർഡും തമ്മിലുണ്ടാക്കിയ ധാരണ അംഗീകരിക്കില്ലെന്ന്​ രജപുത്​ കർണസേന. സിനിമ റിലീസ്​ ചെയ്​താൽ അതി​​െൻറ പ്രത്യാഘാതങ്ങൾ നേരിടാൻ സെൻസർ ബോർഡും കേന്ദ്രസർക്കാറും തയാറാവണമെന്നും കർണിസേന മുന്നറിയിപ്പ്​ നൽകി. 

പത്​മാവതി റിലീസ്​ ചെയ്​താൽ ഉണ്ടാവുന്ന പ്രശ്​നങ്ങൾക്ക്​ സെൻസർ ബോർഡും ബി.ജെ.പി സർക്കാറും മാത്രമായിരിക്കും ഉത്തരവാദികളെന്ന്​ രജപുത്​ കർണിസേനയുടെ ​ദേശീയ പ്രസിഡൻറ്​ സുഗ്​ദേവ്​ സിങ്​ ഗോഗമേണ്ടി പറഞ്ഞു. മാറ്റങ്ങളോടെ​ പോലും സിനിമയു​െട റിലീസ്​ അനുവദിക്കില്ലെന്നാണ്​ കർണിസേനയുടെ നിലപാട്​.

നേരത്തെ ഡിസംബർ 28ന്​ സെൻസർ ബോർഡ്​ സിനിമയുടെ പേര്​ പത്​മാവത്​ എന്നാക്കണമെന്നും മറ്റു ചിലമാറ്റങ്ങൾ വരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. മാറ്റങ്ങൾ വരുത്തിയാൽ യു/എ സർട്ടിഫിക്കറ്റ്​ നൽകാമെന്നും സെൻസർ ബോർഡ്​ തീരുമാനിച്ചിരുന്നു. 

Tags:    
News Summary - Karni Sena refuses to relent on release of Padmavati- Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.