?????????? ?????? ????? ?????? ?????

കന്നഡ നടൻ ചിരഞ്​ജീവി സർജ അന്തരിച്ചു

ബംഗളൂരു: കന്നഡ സിനിമ താരവും നടി മേഘ്​ന രാജി​​​െൻറ ഭർത്താവുമായ ചിരഞ്​ജീവി സർജ അന്തരിച്ചു. 39 വയസായിരുന്നു. ഹൃദയാഘാതമാണ്​ മരണകാരണം. കഴിഞ്ഞ ദിവസം ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്ന്​ ബംഗളൂരുവിലെ സാഗർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. 

തെന്നിന്ത്യൻ സൂപ്പർ താരം അർജുൻ സർജയുടെ അനന്തരവനും കന്നഡ സൂപ്പർ താരം ധ്രുവ സർജയുടെ സഹോദരനുമാണ്. കോവിഡ്​ പശ്ചാത്തലത്തിൽ താരത്തി​​​െൻറ സ്രവം പരിശോധനക്കയച്ചു​. 

ഇതിനോടകം 22 ചി​ത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്​. 2009ൽ പുറത്തിറങ്ങിയ വായുപുത്രയാണ്​ ആദ്യ ചിത്രം. അവസാന ചിത്രമായ ശിവാർജുന ലോക്​ഡൗണിന്​ തൊട്ടുമുമ്പാണ്​ തിയറ്ററിലെത്തിയത്​. 

ദീർഘനാളത്തെ പ്രണയത്തിന്​ ശേഷം 2018ലാണ്​ നിരവധി മലയാള ചിത്രങ്ങളിൽ വേഷമിട്ട മേഘ്​ന രാജിനെ ജീവിതസഖിയാക്കിയത്​. രാജമാര്‍ത്താണ്ഡ, എപ്രില്‍, രണം, ക്ഷത്രിയ എന്നീ ചിത്രങ്ങൾ അണിയറയിൽ ഒരു​ങ്ങു​േമ്പാഴാണ്​ അപ്രതീക്ഷിത വിയോഗം.

Tags:    
News Summary - Kannada actor Chiranjeevi Sarja passes away- movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.