Posted On
date_range Updated On
date_range എന്ത് കൊണ്ട് ദീപികയെ അനുകൂലിച്ചില്ല; പ്രതികരണവുമായി കങ്കണ
ന്യൂഡൽഹി: റാണി പത്മാവതിയായി അഭിനയിച്ചതിന് ഭീഷണി നേരിട്ട ദീപികയെ അനുകൂലിച്ച് ശബാന ആസ്മിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിൽ നിന്ന് വിട്ടു നിന്ന കങ്കണ റണാവത്തിന്‍റെ നടപടി വിവാദമായിരുന്നു. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള ഒപ്പ് ശേഖരണത്തിൽ നിന്നാണ് കങ്കണ വിട്ട് നിന്നത്. ഇത് വിവാദമായപ്പോൾ നടി തന്നെ പ്രതികരണവുമായി രംഗത്തെത്തി. പ്രതിഷേധത്തിന് മുന്നിൽ ശബാന ആസ്മിയുള്ളതിനലാണ് താൻ ഒപ്പിടാഞ്ഞതെന്നാണ് താരത്തിന്‍റെ വിശദീകരണം.
ജോധ്പുരിൽ മണികർണികയുടെ ചിത്രീകരണത്തിലായിരുന്നു. അപ്പോഴാണ് കൂട്ടുകാരി അനുഷ്ക ശർമ വിളിച്ച് ശബാന ആസ്മി എഴുതി തയ്യാറാക്കിയ ഒരു നിവേദനത്തിൽ ഒപ്പിടണമെന്ന് പറയുന്നത്. ദീപികക്ക് എല്ലാവിധ പിന്തുണയുമുണ്ട്. എന്നാൽ ഇടതുപക്ഷവും വലതുപക്ഷവും രണ്ടുചേരിയിലായ രാഷ്ട്രീയത്തിൽ ശബാനക്ക് നിക്ഷിപ്ത താത്പര്യമുണ്ട്. ഇതിൽ ആശങ്കയുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ എന്‍റേതായ നിലപാടുകളും അഭിപ്രായങ്ങളുമുണ്ട്. ഞാൻ അധിക്ഷേപിക്കപ്പെട്ടപ്പോൾ എന്നെ വ്യക്തിഹത്യ നടത്താൻ മുന്നിൽ നിന്നവർ നയിക്കുന്ന 'ദീപികയെ രക്ഷിക്കൂ' എന്ന വനിതാ മുന്നേറ്റത്തോടുമുള്ള നിലപാട് ഇതുതന്നെയാണ്. അനുഷ്കക്ക് ഇക്കാര്യം പറഞ്ഞപ്പോൾ തന്നെ മനസിലായി. ദീപികയെ പിന്തുണക്കുന്നതോടൊപ്പം മറ്റാരുടെയും പ്രേരണയില്ലാതെ ഇഷ്ടപ്പെട്ടവരെ പിന്തുണക്കാനുള്ള സ്വാതന്ത്ര്യമുള്ള ഒരു വ്യക്തി കൂടിയാണ് ഞാൻ.
-കങ്കണ റണാവത്
-കങ്കണ റണാവത്
മുമ്പ് ഹൃത്വിക്^കങ്കണ പ്രശ്നത്തിൽ ശബാന ആസ്മി ഹൃത്വിക്കിനെയാണ് അനുകൂലിച്ചിരുന്നത്. ഇതാവാം കങ്കണയെ ചൊടിപ്പിച്ചത്. കങ്കണ മാത്രമല്ല, ബോളിവുഡ് താരങ്ങളായ കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരും നിവേദനത്തിൽ ഒപ്പിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.