മുംബൈ: ഹാസ്യപരിപാടിക്കിടെ ബലമായി ചുംബിച്ചുെവന്ന പരാതി ഉന്നയിച്ച നടി കനീസ് സുർകയോട് സഹതാരം അതിഥി മിത്തൽ മാപ്പുചോദിച്ചു. താൻ ലൈംഗിക താൽപര്യത്തോടെയല്ല ചുംബിച്ചതെന്ന് അവർ പറഞ്ഞു. തമാശ രൂപേണയാണ് ചുണ്ടിൽ ചുംബിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. ഇൗ കാര്യം സുർകെയ അലോസരപ്പെടുത്തിയെന്ന് അറിഞ്ഞതോടെ അവരുമായി സംസാരിക്കുകയും കഴിഞ്ഞവർഷംതന്നെ മാപ്പുപറയുകയും ചെയ്തിരുന്നു. ചെയ്ത തെറ്റ് തിരിച്ചറിയുന്നതിനാൽ നിരുപാധികം മാപ്പുപറയുകയാണെന്ന് മിത്തൽ ട്വിറ്ററിൽ കുറിച്ചു. മിത്തൽ തന്നെ 100ഒാളം പേരുടെ മുന്നിൽവെച്ച് അപമാനിച്ചതായി സുർക ബുധനാഴ്ച പറഞ്ഞിരുന്നു.
ന്യായത്തിനു വേണ്ടി നിലകൊള്ളുന്ന ആൾ എന്ന നിലക്ക് മിത്തലിെൻറ പേര് സമൂഹ മാധ്യമങ്ങളിൽ നിറയുന്നതിലെ പൊരുത്തക്കേട് തന്നെ അലട്ടിയിരുന്നുവെന്നും അതുകൊണ്ടാണ് നേരത്തേ ഉണ്ടായ പ്രശ്നത്തിൽ പൊതുവേദിയിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടതെന്നും സുർക പറഞ്ഞു. തുടർന്ന് സുർകയുടെ പോസ്റ്റ് മിത്തൽ റീട്വീറ്റ് ചെയ്തിരുന്നു.
‘മീ ടൂ കാമ്പയിനി’ൽ ഇന്ത്യയിൽ പ്രതിസ്ഥാനത്തുവരുന്ന ആദ്യ വനിതയാണ് മിത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.