ബുധനാഴ്ച പാരസൈറ്റ് ഉൾപ്പടെ 38 സിനിമകളുടെ അവസാന പ്രദർശനം

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയിൽ ബുധനാഴ്ച ലോകത്തി​െൻറ വൈവിധ്യം അടയാളപ്പെടുത്തിയ 63 സിനിമകള്‍. ആദ്യ പ്രദർശനത്തിൽ പ്രേക്ഷക പ്രീതി നേടിയ ബോങ് ജൂണ്‍ ഹോയുടെ പാരസൈറ്റ്, മറിയം ട്യുസാമിയുടെ ആദം, ആനന്ദ് മഹാദേവ​െൻറ മായി ഘട്ട്: ക്രൈം നമ്പർ 103/2005, ഇറാഖി ചിത്രം ഹൈഫാ സ്ട്രീറ്റ് എന്നീ ചിത്രങ്ങൾ ഉള്‍പ്പെടെ 38 സിനിമകളുടെ അവസാന പ്രദര്‍ശനമാണ് ബുധനാഴ്ച നടക്കുക.

മത്സര വിഭാഗത്തിലെ ഇന്ത്യന്‍ ചിത്രം ലിഹാഫയുടെ ആദ്യ പ്രദര്‍ശനവും ഇന്നുണ്ടാവും. ഇതുള്‍പ്പടെ ഏഴ് മത്സര ചിത്രങ്ങളുടെ പ്രദര്‍ശനമാണ് ബുധനാഴ്ച ഉള്ളത്. ലോക സിനിമ വിഭാഗത്തിൽ വാങ് ഷ്വാഷായുടെ സോ ലോങ്ങ് മൈ സണ്‍, പാവോയുടെ ലുനാന- എയാക് ഇന്‍ ദി ക്ലാസ്റൂം, മാരിഗല്ല എന്നിവ ഉള്‍പ്പടെ 34 സിനിമകള്‍ ആണ് പ്രദര്‍ശിപ്പിക്കുക.

ജൂറി ചെയര്‍മാന്‍ ഖൈരി ബെഷാരയുടെ ഡോക്യു-ഫിക്ഷന്‍ വിഭാഗത്തില്‍ പെട്ട മൂണ്‍ ഡോഗും വൈകീട്ട് 6.30ന് നിളയില്‍ പ്രദര്‍ശിപ്പിക്കും. ബെഷാരയെ ഒരു ദിവസം കാണാതാവുകയും പിന്നീട് അദ്ദേഹം ഒരു ചെന്നായയായി രൂപാന്തരപ്പെടുകയും ചെയ്യുന്നതാണ് ചിത്രത്തി​െൻറ പ്രമേയം.

കണ്ടമ്പററി മാസ്‌റ്റേഴ്‌സ് വിഭാഗത്തിൽ റോയ് ആൻഡേഴ്സ്ൻ സംവിധാനം ചെയ്ത സോങ്‌സ് ഫ്രം ദി സെക്കൻഡ് ഫ്ലോർ, എ പീജിയൻ സാറ്റ് ഓൺ എ ബ്രാഞ്ച് റിഫ്ലെറ്റിങ് ഓൺ എക്സിസ്റ്റൻസ് എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. രാവിലെ 9.15ന് ശ്രീയിലും വൈകീട്ട് 6.15ന് അജന്തയിലുമാണ് പ്രദർശനം.

മലയാള സിനിമകളായ വൈറസ്, രൗദ്രം, ഉയരെ, പനി, സൈലെൻസർ, ഉണ്ട എന്നിവയും അക്കോണി, മാർക്കറ്റ് എന്നിവയും സീമ പഹ്‌വെയുടെ ദി ഫ്യൂണറലും ബുധനാഴ്ച പ്രദർശിപ്പിക്കും.

Tags:    
News Summary - IFFK 2019 Movie Screening in Wednesday -Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.