തിരുവനന്തപുരം: 22-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രം തെരഞ്ഞെടുക്കാന്‍ പ്രതിനിധികള്‍ക്ക് അവസരമൊരുക്കുന്ന ഓഡിയന്‍സ് പോള്‍ വ്യാഴാഴ്ച ആരംഭിക്കും. രാവിലെ 10ന് ആരംഭിക്കുന്ന വോട്ടെടുപ്പ് 24 മണിക്കൂര്‍ നീളും.രജിസ്ട്രേഷന് ഐ.ഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്തും എസ്.എം.എസ് വഴിയും മൊബൈല്‍ ആപ് വഴിയും വെബ്സൈറ്റ് വഴിയും വോട്ട് രേഖപ്പെടുത്താം.
ടാഗോര്‍, കൈരളി, കലാഭവന്‍ എന്നിവിടങ്ങളില്‍ സജ്ജീകരിച്ച ഹെല്പ് ഡെസ്ക്കുകളില് സാങ്കേതിക സഹായം ലഭ്യമായിരിക്കും. എസ്.എം.എസ് അയക്കേണ്ട ഫോര്‍മാറ്റ് IFFK SPACE MOVIE CODE അയക്കേണ്ട നമ്പര്‍ 56070. മത്സരവിഭാഗത്തിലെ ചിത്രങ്ങളുടെ മൂവി കോഡ് ഇ-മെയില്‍ ആയും എസ്.എം.എസ് ആയും പ്രതിനിധികള്‍ക്ക് വോട്ടെടുപ്പിന് മുമ്പേ ലഭിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.