തിരുവനന്തപുരം: മൂന്നാം ലോകരാജ്യങ്ങളിലെ വൈവിധ്യമാര്‍ന്ന ജീവിതാനുഭവങ്ങൾ തിരശ്ശീലയിൽ അടയാളപ്പെടുത്തിയ നാലാം ദിനത്തിൽ പലായനത്തിെൻറ ബാക്കിപത്രം അനുഭവിപ്പിച്ച കസാഖ്സ്താൻ മത്സരചിത്രം ‘റിേട്ടണീസും’ (സംവി: സാബിത് കുർമാൻബെകോവ്) ധീര ചെറുത്തുനിൽപിെൻറ ആവേശമാക്കിയ തുർക്കി ചിത്രം ‘14 ജൂലൈ’യും (സംവി: ഹാശിം െഎഡെമിർ) ഇറാൻ ചിത്രങ്ങളായ ‘കുപാലും’ (സംവി: കാസിം മൊല്ല) ‘എ മാൻ ഒാഫ് ഇൻറഗ്രിറ്റി’യും (മുഹമ്മദ് റസൂലോഫ്) കൈയടി നേടി. ഇന്തോനേഷ്യന്‍ സംവിധായകന് ജോകോ അന്വറിെൻറ ഹൊറര്‍ ചിത്രമായ ‘സാത്താന്‍സ് സ്ലേവ്സി’െൻറ രാത്രി പ്രദർശനത്തിന് നിശാഗന്ധിയില്‍ നിറഞ്ഞ സദസ്സെത്തി.
അമ്മയുടെ ആത്മാവ് കുട്ടികളെ വേട്ടയാടുന്നതും ജീവനെടുക്കാന്‍ ശ്രമിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. അമ്മയുടെ ഉപദ്രവങ്ങളില്‍നിന്ന് രക്ഷപ്പെടാനും തങ്ങളില്‍ ഒരാളെയോ എല്ലാവരെയുമോ അമ്മ കൊന്നുകളയാതിരിക്കാനും മൂത്ത മകൾ റിനി നടത്തുന്ന പ്രയത്നങ്ങളാണ് സിനിമയില്‍ ആവിഷ്കരിക്കുന്നത്.
പിറന്ന മണ്ണ് തേടിയുള്ള മനുഷ്യെൻറ യാത്രകളും അതിെൻറ യാതനകളും നിറയുന്നതായിരുന്നു ‘റിേട്ടണീസ്’. യുദ്ധനാന്തരം സ്വതന്ത്രമായ കസാഖ്സ്താനിലെ മാതൃമണ്ണിലേക്ക് വൃദ്ധനായ പിതാവിനും ഭാര്യക്കുമൊപ്പം മൂകയായ മകളുമായി ദുർഘടപാതകൾ താണ്ടുന്ന സ്പാർക്കുൾ എന്ന യുവാവിെൻറ കഥയാണിത്. യുദ്ധം മൂലം പലായനം ചെയ്യേണ്ടിവരുന്നവർ തിരികെയെത്തുേമ്പാൾ ജന്മനാടിൽ നേരിടേണ്ടിവരുന്ന പ്രതിസന്ധികളിലേക്കും വിരൽചൂണ്ടുകയാണ് ‘റിേട്ടണീസ്’.
തുർക്കിയിലെ അട്ടിമറി ഭരണത്തിനു ശേഷം അമേത്തിലെ ജയിലിൽ തടവിലാക്കപ്പെട്ട കുർദ് വിപ്ലവകാരികൾ നേരിടുന്ന കൊടിയ പീഡനങ്ങളും അവർ നടത്തുന്ന ചെറുത്തുനിൽപുമാണ് ‘14 ജൂലൈ’െൻറ പ്രമേയം. ഭരണകൂട ഭീകരതക്കും അടിച്ചമർത്തലിനും മനുഷ്യാവകാശ ലംഘനത്തിനുമെതിരെ നടത്തുന്ന പോരാട്ടം തീവ്രത ചോരാതെ പ്രേക്ഷകരിലെത്തി.
‘മലീല-ദ ഫെയര്‍വെല്‍ ഫ്ലവര്‍’ (തായ്ലൻഡ്- സംവി: അനൂച ബൂന്യവതന), ‘ദ വേള്‍ഡ് ഓഫ് വിച്ച് വീ ഡ്രീം ഡിഡിൻറ് എക്സിസറ്റ്’ (മംഗോളിയ- സംവി: അയൂബ് ഖാനിർ), എന്നിവയാണ് തിങ്കളാഴ്ച ആദ്യപ്രദർശനത്തിനെത്തിയ മറ്റു മത്സര ചിത്രങ്ങള്‍. പ്രേംശങ്കര്‍ തിരക്കഥയും സംവിധാനവും ചെയ്ത ‘രണ്ടു പേര്’, റെയ്ഹാന സംവിധാനം ചെയ്ത അൾജീരിയൻ ചിത്രം ‘ഐ സ്റ്റിൽ ഹൈഡ് ടു സ്മോക്’ എന്നീ മത്സരചിത്രങ്ങളുടെ ആദ്യപ്രദർശനം ചൊവ്വാഴ്ച നടക്കും.
ആദ്യ പ്രദർശനത്തിൽ പ്രേക്ഷക ശ്രദ്ധ നേടിയ ‘ദ യങ് കാള്‍ മാര്‍ക്സ്’, ‘ലവ്ലെസ്’, ‘ ഇൻ സിറിയ’ തുടങ്ങിയവ ചൊവ്വാഴ്ച വീണ്ടും പ്രദര്‍ശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.