സിനിമാതാരങ്ങൾക്ക്​ ​െഎ.ക്യു കുറവെന്ന്​ ബി.ജെ.പി നേതാവ്​; പറയാൻ എങ്ങനെ ​ൈധര്യം വന്നുവെന്ന്​ ഫർഹാൻ അക്​തർ

മുംബൈ: ബി.ജെ.പി വാക്​താവ്​ ജി.വി.എൽ നരസിംഹറാവുവിനെതി​െര രൂക്ഷ വിമർശനവുമായി ബോളിവുഡ്​ നടനും നിർമാതാവുമായ ഫർഹാൻ അക്​തർ. ഇന്ത്യൻ സിനിമാ താരങ്ങളിൽ മിക്കവർക്കും ​െഎ.​ക്യുവും പൊതു വിജ്​ഞാനവും വളരെ കുറവാണെന്ന നരസിംഹ റാവുവി​​​​െൻറ പരാമർശത്തിനെതിരെയാണ്​ ഫർഹാൻ അക്​തർ രൂക്ഷമായി പ്രതികരിച്ചത്​. ഇത്​ പറയാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നുവെന്ന്​​ ഫർഹാൻ ബി.ജെ.പി നേതാവി​െന ടാഗ്​ ചെയ്​തുകൊണ്ട്​ ട്വീറ്റ്​ ചെയ്​തു​. 

​‘മെർസൽ’ എന്ന തമിഴ്​ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ച്​ സ്വകാര്യ ടി.വി ചാനലിൽ നടത്തിയ അഭിമുഖത്തിനിടെയായിരുന്നു നരസിംഹറാവുവി​​​​െൻറ പരാമർശം. 

ജി.എസ്​.ടിയെയും നോട്ട്​ അസാധുവാക്കലിനെയും നരേന്ദ്രമോദിയുടെ ഡിജിറ്റൽ ഇന്ത്യയെയും വിമർശിക്കുന്ന പരാമർശങ്ങൾ സിനിമയിലുണ്ട്​. ഇവ ഒഴിവാക്കണമെന്ന ബി.ജെ.പി നേതാക്കളുടെ ആവശ്യം വിവാദമായിരുന്നു. 

Tags:    
News Summary - How Dare You Asked Farhan Akthar - Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.