ഗോൾഡൻ ഗ്ലോബ്: ക്രിസ്റ്റ്യൻ ബെയ്ൽ നടൻ, അൽഫോൻസോ കുറോൻ സംവിധായകൻ

ലൊസാഞ്ചൽസ്: സിനിമാ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം. 79ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡ്രാമ വിഭാഗത്തിൽ ബൊഹീമിയൻ റാപ്സോഡിയും മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ ഗ്രീൻ ബുക്കും മികച്ച ചിത്രങ്ങളായി. അൽഫോൻസോ കുറോ നാണ് മികച്ച സംവിധായകൻ. 'റോമ' എന്ന ചിത്രമാണ് അദ്ദേഹത്തിന് പുരസ്കാരം നേടിക്കൊടുത്തത്.

മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ ക്രിസ്റ്റ്യൻ ബെയ്ലാണ് മികച്ച നടൻ. വൈസ് എന്ന ചിത്രത്തിലെ തകർപ്പൻ പ്രകടനമാണ് ബെയ് ലിന് പുരസ്കാരം നേടിക്കൊടുത്തത്. ഡ്രാമ വിഭാഗത്തിൽ ബൊഹീമിയൻ റാപ്സോഡിയിലെ അഭിനയത്തിന് റാമി മാലെക് മികച്ച നടനായി. ഡ്രാമ വിഭാഗത്തിൽ 'ദ വൈഫ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് നടി ഗ്ലെൻ ക്ലോസ് മികച്ച നടിയായി. മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ ഒലീവിയ കോൾമാനാണ് മികച്ച നടി. 'ദ ഫാവറേറ്റ്' ആണ് ഒലീവിയക്ക് പുരസ്കാര നേട്ടം സമ്മാനിച്ചത്.


മറ്റു പുരസ്കാരങ്ങൾ:

  • മികച്ച സഹനടി: റെഗിന കിങ്, ഇഫ് ബീൽ സ്ട്രീറ്റ് കുഡ് ടോക്
  • മികച്ച സഹനടൻ: മഹർഷല അലി, ഗ്രീൻ ബുക്ക്
  • മികച്ച ആനിമേഷൻ ചിത്രം: സ്പൈഡർമാൻ ഇൻടു ദ സ്പൈഡർ-വേഴ്സ്
  • മികച്ച വിദേശ ചിത്രം: റോമ (മെക്സിക്കോ)
  • മികച്ച തിരക്കഥ: പീറ്റർ ഫെരെലി, നിക്ക് വലെലൊങ്ക, ബ്രിയാൻ ക്യൂരി (ദ ഗ്രീൻ ബുക്ക്)
  • ഒറിജിനൽ സ്കോർ: ഷാല്ലോ, എ സ്റ്റാർ ഇസ് ബോൺ
Tags:    
News Summary - Golden Globes 2019: Rami Malek's Bohemian Rhapsody Wins Big-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.