മഹാനടി മഹാസംഭവം; ഞാൻ ദുൽഖർ ആരാധകനായെന്ന്​​ രാജമൗലി

ദുൽഖറി​​​െൻറ തെലുങ്ക്​ അരങ്ങേറ്റം പിഴച്ചില്ല. മഹാനടി സാവിത്രിയുടെ ജീവിത കഥ പറയുന്ന ബിഗ്​ ബജറ്റ് ചിത്രം സാവിത്രിക്ക്​ ആന്ധ്രയിൽ ചരിത്ര വിജയമെന്ന്​ റിപ്പോർട്ട്​. വൈജയന്തി മൂവീസി​െൻ ബാനറിൽ സ്വപ്​ന ദത്ത്​ നിർമിച്ച ചിത്രം സംവിധാനം ചെയ്​തിരിക്കുന്നത്​ നാഗ്​ അശ്വിനാണ്​. ​

ചിത്രം കണ്ട ബാഹുബലി സംവിധായകൻ എസ്​.എസ്​ രാജമൗലി പ്രധാന താരങ്ങളായ ദുൽഖർ സൽമാനെയും കീർത്തി സുരേഷിനെയും വാനോളം പുകഴ്​ത്തി. മഹാനടി സാവിത്രിയായി വേഷമിട്ട കീർത്തിയുടെ പ്രകടനം ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണെന്നും കാതൽ മന്നൻ ജെമിനി ഗണേഷനാതെത്തിയ ദുൽഖർ അസാമാന്യ പ്രകടനമാണ്​  കാഴ്​ചവച്ചതെന്നും അദ്ദേഹം പറഞ്ഞു. സിനിമ കണ്ടതിന്​ ശേഷം ദുൽഖറി​​​െൻറ ആരാധകനായി മാറിയെന്നും രാജമൗലി ട്വീറ്റ്​ ചെയ്​തു.

യു.എസ്​ ബോക്​സോഫീസിലും ചിത്രം ഉജ്ജ്വല പ്രതികരണമാണ്​ നേടുന്നത്​. ഇന്ന്​ റിലീസായ ചിത്രം ഇതുവരെ 2.85 ലക്ഷം ഡോളർ കളക്ഷൻ നേടി. നിലവിൽ അമേരിക്കയിലെ പല ഒാൺലൈൻ ടിക്കറ്റ്​ സൈറ്റുകളിലും ജന​പ്രിയ ചിത്രങ്ങളിൽ അവഞ്ചേഴ്​സിന്​ താഴെ രണ്ടാം സ്ഥാനത്താണ്​ മഹാനടി. 

ചിത്രം കണ്ട​ തെലുങ്കിലെ മുൻനിര നടീനടൻമാരും സംവിധായകരും  സാമൂഹ്യ മാധ്യമങ്ങളിൽ പ്രശംസ കൊണ്ടുമൂടുകയാണ്​. ​ഇൗ മാസം 11ന്​ ചി​ത്രത്തി​​​െൻറ തമിഴ്​ പതിപ്പ്​ കേരളത്തിലും തമിഴ്​നാട്ടിലുമായി റിലീസ്​ ചെയ്യും.  

Tags:    
News Summary - dulquer slmaan starer mahanati blockbuster in tollywood-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.