ദുൽഖറി​െൻറ ബിഗ്​ബജറ്റ്​ തെലുങ്ക്​ ചിത്രത്തിന്​ വമ്പൻ റിലീസ്​ 

യുവ സൂപ്പർതാരം ദുൽഖർ സൽമാ​​​െൻറ ആദ്യ തെലുങ്ക്​ ചിത്രം മഹാനടിയുടെ ഷൂട്ടിങ്​ പൂർത്തിയായി. അന്തരിച്ച തെന്നിന്ത്യൻ നടി സാവിത്രിയുടെ സംഭവ ബഹുലമായ ജീവിത കഥപറയുന്ന ചിത്രത്തിൽ കീർത്തി സുരേഷ്​ സാവിത്രിയായി വേഷമിടുന്നു. പഴയ കാല റൊമാൻറിക്​ ഹീറോ ജെമിനി ഗണേശനായാണ്​ ഡിക്യൂ അഭിനയിക്കുന്നത്​.  

1940 മതൽ 1980 വരെയുള്ള മഹാനടി സാവിത്രിയുടെ ജീവിതമാണ്​ ചിത്രത്തിലൂടെ സംവിധായകൻ പറയുന്നത്​​. സാവിത്രി അഭിനയിച്ച സിനിമകളും അന്നത്തെ പ്രണയ നായകനായ ജെമിനി ഗണേശനുമായുള്ള സാവിത്രിയുടെ വിവാഹവും മഹാനടിയിലൂടെ പുന:സൃഷ്​ടിക്കും.

നാഗ ചൈതന്യ, സാമന്ത റുത്​പ്രഭു, അർജുൻ റെഡ്ഡി ഫെയിം വിജയ്​ ദേവരകൊണ്ട, ഷാലിനി പാണ്ഡെ, പ്രകാശ്​ രാജ്​ എന്നിവരും പ്രധാന വേഷത്തിലുണ്ട്​​. മഹാനടി സംവിധാനം ചെയ്യുന്നത്​ നാഗ്​ അശ്വിനാണ്​. 

യുവ നടൻ നാഗചൈതന്യ മുത്തച്ഛനും അന്നത്തെ മുൻനിര താരവുമായ നാഗേശ്വര റാവുവി​​​െൻറ ചെറുപ്പകാലം അഭിനയിക്കുന്നു. തെലുങ്ക്​ സൂപ്പർസ്​റ്റാർ നാഗാർജുനയുടെ മകനാണ്​ നാഗചൈതന്യ. വിഖ്യാത നടനായ എൻ.ടി രാമറാവുവും ചിത്രത്തിൽ വരുന്നുണ്ട്​. വിജയ്​ ദേവരകൊണ്ട, സാമന്ത എന്നിവർ മാധ്യമ പ്രവർത്തകരായാണ്​ മഹാനടിയിൽ എത്തുക.

ചിത്രത്തി​​​െൻറ റിലീസ്​ തീയതി അണിയറക്കാർ പുറത്തുവിട്ടു. മെയ്​ ഒമ്പതിനാണ്​​ ലോക വ്യാപകമായി മഹാനടി തിയറ്ററുകളിലെത്തുക. നേരത്തെ മാർച്ച്​ 29നായിരുന്നു ചിത്രം റിലീസ്​ ചെയ്യാൻ ഉദ്ദേശിച്ചിരുന്നത്​. എന്നാൽ ഷൂട്ടിങ്​ നീണ്ടതോടെ റിലീസ്​ നീട്ടുകയായിരുന്നു. വിജയാന്തി മൂവിസാണ്​ നിർമാണം. തമിഴിലും മലയാളത്തിലും ചിത്രം മൊഴിമാറ്റി റിലീസ്​ ചെയ്​തേക്കും. ‘നടിഗർ തിലകം’ എന്നാണ്​ ചിത്രത്തിന്​ തമിഴിൽ നൽകിയിരിക്കുന്ന പേര്​.

Full View
Tags:    
News Summary - Dulquer Salmaan-Keerthy Suresh starrer Mahanati will havehuge release-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.