ജയറാമിന്‍റെ പുതിയ ചിത്രം 'ആകാശ മിഠായി'ക്ക് അര്‍ഹിക്കുന്ന പരിഗണന കിട്ടുന്നില്ലെന്ന് മകനും നടനുമായ കാളിദാസ് ജയറാം.
അച്ഛന് ഏറെ പ്രതീക്ഷ ഉളള ചിത്രമാണ് ഇതെന്നും ആരാധകര്‍ക്ക് വേണ്ടത് പോലെ ഒരു തിരിച്ചുവരവാണ് ഇതിലൂടെ കണ്ടിരുന്നതെന്നും കാളിദാസ് ഫേസ്ബുക്കില്‍ കുറിച്ചു.
തമിഴില്‍ സമുദ്രക്കനി സംവിധാനം ചെയ്ത് അഭിനയിച്ച അപ്പയുടെ റീമേക്കാണ് ആകാശമിഠായി. സമുദ്രക്കനിക്കൊപ്പം എം.പത്മകുമാറും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാലിക പ്രസക്തമായ വിഷയമാണ് ചിത്രം പ്രതിപാദിക്കുന്നത്. ജയറാമിനൊപ്പം ശക്തമായ കഥാപാത്രമായി കലാഭവന്‍ ഷാജോണുമുണ്ട്. സംവിധായകന്‍ സന്ധ്യാ മോഹന്റെ മകന്‍ ആകാശ്, അര്‍ജുന്‍ രവീന്ദ്രന്‍, നസ്താഹ്, നന്ദനാ വര്‍മ്മ, യുവ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ ബാലതാരങ്ങള്‍. സായ്കുമാര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, അനില്‍ മുരളി എന്നിവരും ശക്തമായ കഥാപാത്രങ്ങളായി എത്തുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിപാല്‍ ആണ് ഈണം പകര്‍ന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.