Posted On
date_range Updated On
date_range മകൻ നിരപരാധിയെന്ന് ദിലീപിന്‍റെ അമ്മ
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ ദിലീപ് നിരപാധിയെന്ന് അമ്മ സരോജം. മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് മകൻ നിരപരാധിയെന്ന് പറയുന്നത്. കേസിൽ കുടുക്കാൻ മനപ്പൂർവം ശ്രമം നടന്നു. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണോയെന്ന് ഉറപ്പ് വരുത്തണമെന്നും കത്തിൽ പറയുന്നു. കത്ത് മുഖ്യമന്ത്രി ഡി.ജി.പിക്ക് കൈമാറി.
ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ അമ്മ സന്ദർശിച്ചിരുന്നു. ജയിലിലായി ഒരു മാസത്തിന് ശേഷമായിരുന്നു സന്ദർശനം. ദിലീപ് ഹൈക്കോടതിയിൽ വീണ്ടും സമർപ്പിച്ച ജാമ്യ ഹരജി 18 ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.